ഒരുവശത്തു അയ്യപ്പ സംഗമം,മറ്റൊരു വശത്തു കൊള്ള,ദേവസ്വം ബോർഡ് കായംകുളം കൊച്ചുണ്ണിയുടെയും, ഇത്തിക്കര പക്കിയുടെയും കൂട്ടമായി മാറിയെന്ന് ഷിബു ബേബി ജോൺ

Published : Oct 01, 2025, 10:19 AM IST
Shibu baby john

Synopsis

ശബരിമലയുടെ ചരിത്രത്തിൽ ഇല്ലാത്ത കൊള്ളയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് ഷിബു ബേബി ജോൺ

കൊല്ലം: അധികാരത്തിൽ വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളാണ് പിണറായി വിജയൻ സർക്കാർ അവസാന സമയത്ത് ചെയ്യുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.സി എം വിത്ത് മീ നൽകുന്നത് ഇതുവരെ മുഖ്യൻ ഒപ്പമുണ്ടായിരുന്നില്ല എന്ന സന്ദേശമാണ്.എല്ലാം നിയന്ത്രിക്കുന്നത് ചില പിആർ ഗ്രൂപ്പുകളാണ്.ശബരിമലയുടെ ചരിത്രത്തിൽ ഇല്ലാത്ത കൊള്ളയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഒരുവശത്തു അയ്യപ്പ സംഗമം മറ്റൊരു വശത്തു കൊള്ള വലിയ മോഷണമാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

നാല് കിലോ സ്വർണം ആണ് കാണാതെ പോയത്.വർഷങ്ങൾ കഴിഞ്ഞിട്ടും അത് എവിടെയെന്ന് അന്വേഷിക്കാൻ പോലും തയ്യാറായിട്ടില്ല.  ഹൈക്കോടതി ഇടപെട്ടു എന്നുള്ളത് ഗവൺമെന്‍റിന്  വലിയ ക്ഷീണമാണ്.ദേവസ്വം ബോർഡ് കായംകുളം കൊച്ചുണ്ണിയുടെയും, ഇത്തിക്കര പക്കിയുടെയും കൂട്ടമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുപ്രധാന മാറ്റവുമായി തിരുവനന്തപുരം വിമാനത്താവളം; സൺഫ്ലവർ പദ്ധതിക്ക് തുടക്കമായി; ഇനി ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് പ്രത്യേക സഹായം ലഭിക്കും
ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക, റെയിൽവേയിൽ പുത്തൻ ടിക്കറ്റിംഗ് സംവിധാനം, യുടിഎസ് ആപ്പ് മാർച്ച് മുതൽ പ്രവര്‍ത്തിക്കില്ല