കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Oct 01, 2025, 09:41 AM IST
Mallikarjun Kharge

Synopsis

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളൂരുവിലെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസവുമടക്കമുണ്ടായതോടെയാണ് 83 വയസ്സുള്ള ഖാർഗെയെ ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 24-ന് പട്‌നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തിൽ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7-ന് നാഗാലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'