ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ പകലന്‍റെ ജീവിതചിത്രങ്ങൾ

By Web TeamFirst Published Aug 27, 2018, 6:02 PM IST
Highlights

നവകേരള നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,500 രൂപയിൽ കുറയാത്ത തുക സംഭാവന ചെയ്യുന്നവർക്ക് സൗജന്യമായി തന്‍റെ പുസ്തകം അയച്ചുകൊടുക്കാനാണ് പകലന്‍റെ തീരുമാനം. പണമടച്ച തുകയുടെ രസീതോ സ്ക്രീൻ ഷോട്ടോ വിലാസത്തിനൊപ്പം അയച്ചുതന്നാൽ ഇന്ത്യയിൽ എവിടെയുമുള്ളവർക്ക് 1,500 രൂപ മുഖവിലയുള്ള തന്‍റെ പുസ്തകം സൗജന്യമായി അയച്ചുകൊടുക്കുമെന്നാണ് ഷിജുവിന്‍റെ വാഗ്ദാനം. ജീവിക്കുന്ന സമൂഹത്തോടും നാടിനോടുമുള്ള കടമ നിറവേറ്റാൻ കലാകാരൻ എന്ന നിലയിൽ ആവുന്നത് ചെയ്യുന്നു, ഷിജു പറയുന്നു.

തിരുവനന്തപുരം:ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന മലയാളികൾക്ക് സുപരിചിതനായിരിക്കും പകലന്‍ എന്ന ഷിജു ബഷീർ. 'ഒറ്റക്കണ്ണ്' എന്ന ഫോട്ടോ ബ്ലോഗിൽ പകൽക്കിനാവൻ എന്ന പേരിൽ പോസ്റ്റ് ചെയ്ത മനോഹര ചിത്രങ്ങളിലൂടെയാണ് പകലന്‍ ശ്രദ്ധേയനായത്. വിയറ്റ്‌നാം, കംബോഡിയ, ഇന്‍ഡോനേഷ്യ, തായ്‌ലാൻഡ്‌, എത്യോപ്യ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, സ്വീഡൻ, ജർമനി, ഗൾഫ് രാജ്യങ്ങൾ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽനിന്ന് ജീവിതം തുടിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഫോട്ടോ ജേണലിസ്റ്റും പരസ്യചിത്രങ്ങളുടെ ക്രിയേറ്റീവ് ഡയറക്ടറും കൂടിയായ പകലന്‍ ക്യാമറയിലാക്കിയിട്ടുണ്ട്. 

വ്യത്യസ്തങ്ങളായ മുഖങ്ങളും തെരുവുകളും പ്രകൃതിയുടെ അപാരതയുമാണ് പകലന്‍റെ ക്യാമറയുടെ ഇഷ്ടവിഷയങ്ങൾ. ഇന്ത്യക്കകത്തും പുറത്തും നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുള്ള ഷിജു ഒരു വ്യത്യസ്തമായ വഴിയിലൂടെയാണ് പ്രളയദുരിതബാധിതർക്ക് കൈത്താങ്ങാകുന്നത്. തന്‍റെ ശ്രദ്ധേയ ചിത്രങ്ങളിൽ തെരഞ്ഞെടുത്തവ 'അൺസ്ക്രിപ്റ്റ‍ഡ് ലൈവ്സ്' എന്ന ഫോട്ടോഗ്രഫി കോഫി ടേബിൾ ബുക്കിൽ ഷിജു ബഷീർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നവകേരള നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,500 രൂപയിൽ കുറയാത്ത തുക സംഭാവന ചെയ്യുന്നവർക്ക് സൗജന്യമായി തന്‍റെ പുസ്തകം അയച്ചുകൊടുക്കാനാണ് പകലന്‍റെ തീരുമാനം. പണമടച്ച തുകയുടെ രസീതോ സ്ക്രീൻ ഷോട്ടോ വിലാസത്തിനൊപ്പം അയച്ചുതന്നാൽ ഇന്ത്യയിൽ എവിടെയുമുള്ളവർക്ക് 1,500 രൂപ മുഖവിലയുള്ള തന്‍റെ പുസ്തകം സൗജന്യമായി അയച്ചുകൊടുക്കുമെന്നാണ് ഷിജുവിന്‍റെ വാഗ്ദാനം. ജീവിക്കുന്ന സമൂഹത്തോടും നാടിനോടുമുള്ള കടമ നിറവേറ്റാൻ കലാകാരൻ എന്ന നിലയിൽ ആവുന്നത് ചെയ്യുന്നു, ഷിജു പറയുന്നു.

നിലവിലെ വലിയൊരു വരുമാന മാർഗ്ഗമായ സ്വന്തം പുസ്തകത്തിൽ നിന്നുള്ള വരുമാനം അതിനായി പൂർണ്ണമായും വേണ്ടെന്ന് വയ്ക്കുകയാണ് ഷിജു ബഷീർ. +91 9400203320 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ അയച്ചതിന്‍റെ രസീത് ഷിജു ബഷീറിന് അയച്ചുകൊടുക്കാം. പകലന്‍റെ ക്യാമറ കണ്ട കാഴ്ചകൾ പുസ്തകരൂപത്തിൽ നിങ്ങളെ തേടിയെത്തും.

അൺസ്ക്രിപ്റ്റഡ് ലൈവ്സിലെ ചില ചിത്രങ്ങളാണ് ചുവടെ

click me!