ലക്ഷദ്വീപില്‍ കപ്പല്‍ അപകടത്തിൽനിന്നും രക്ഷപ്പെട്ട 19  പേരെ കൊച്ചിയിലെത്തിച്ചു

By Web DeskFirst Published Mar 9, 2018, 9:20 AM IST
Highlights
  • പരുക്കേറ്റ മുന്നു പേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിച്ചിരുന്നു

കൊച്ചി: ലക്ഷദ്വീപിലുണ്ടായ കപ്പൽ അപകടത്തിൽ നിന്ന് രക്ഷപെട്ട 19 പേരെ കൊച്ചിയിലെത്തിച്ചു. കപ്പൽ മാർഗം പുറംകടലിലെത്തിച്ച ശേഷം കോസ്റ്റ്ഗാർഡിന്റെ ബോട്ടുകളിലാണ് ഇവരെ കരയ്ക്കെത്തിച്ചത്. എല്ലാവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് ലക്ഷദ്വീപിൽ നിന്ന് മുന്നൂറ്റി നാൽപത് നോട്ടിക്കൽ മൈൽ അകലെ കപ്പൽ അപകടത്തിൽപെട്ടത്. സിംഗപ്പൂരിൽ രജിസ്റ്റർ  ചെയ്ത  ചരക്കു കപ്പലിൽ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു.  

പ്രാണരക്ഷാർഥം കടലിൽ ചാടിയ ഇരുപത്തിമൂന്ന് പേരെ ഇതുവഴി വന്ന മറ്റൊരു ചരക്കു കപ്പലിലുള്ളവർ രക്ഷിച്ചിരുന്നു.ഇതിൽ  ഗുരുതരമായി പരുക്കേറ്റ മുന്നു പേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചു. ബാക്കിയുള്ളവരെയാണ് ഇന്ന്  പുലർച്ചെ രണ്ടു മണിയോടെ കൊച്ചിയിലെത്തിച്ചത്. 

ഇതിൽ മലയാളികളും ഉൾപ്പെടും. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹവും കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ചരക്കു കപ്പലിലെ 
 രാസപദാര്‍ത്ഥങ്ങളില്‍  തീപിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാണാതായ മൂന്നു പേർക്കുള്ള തിരച്ചിൽ തുടരുകയാണ്.

click me!