
രാവിലെ പൂനെയില്‍ നിന്നും ദില്ലിയിലേക്ക് എത്തിയ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പുകൊണ്ട് തല്ലിയത്. ബിസിനസ് ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നിട്ടും എകണോമിക് ക്ലാസില്‍ യാത്രചെയ്യേണ്ടിവന്നതിനാല്‍ എയര്‍ ഇന്ത്യാജീവനക്കാരോട് എംപി ക്ഷോഭിച്ചു. എയര്‍ ഇന്ത്യ എംഡി വന്ന് മാപ്പുപറയാതെ വിമാനത്തില്‍നിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞ ഗെയക്ക്വാദ് ജീവനക്കാരനെ ചെരുപ്പൂരി അടിക്കുകയായിരുന്നു.
പിന്നെ മാധ്യമങ്ങളെ കണ്ട് ഗെയ്ക്ക്വാദ് താന്‍ 25 തവണ ചെരുപ്പുകൊണ്ട് തല്ലിയെന്ന് പറഞ്ഞു. തല്ലിയതിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച ഗെയ്ക്ക്വാദ് മാപ്പുപറയാന്‍ താന്‍ ബിജെപിക്കാരനല്ല ശിവസേന എംപിയാണെന്നും വ്യക്തമാക്കി. തന്നെ അപമാനിച്ച എയര്‍ഇന്ത്യ ജീവനക്കാര്‍ക്കെതി ലോക്‌സഭ സ്പീക്കര്‍ക്ക് പരാതിനല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം മര്‍ദനമേറ്റ എയര്‍ ഇന്ത്യജീവനക്കാരന്‍ സുകുമാര്‍ പൊലീസില്‍ പരാതി നല്‍കി. എയര്‍ ഇന്ത്യയും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നറിയിച്ചു. എംപിയുടെ പെരുമാറ്റം മോശമായെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു വ്യക്തമാക്കി. സംഭവത്തെ ബിജെപി അപലപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam