ശിവസേന  എംപി രവീന്ദ്ര  ഗെയ്ക്‌വാദ്  വീണ്ടും വിവാദത്തിൽ

Published : Apr 20, 2017, 07:50 AM ISTUpdated : Oct 05, 2018, 02:20 AM IST
ശിവസേന  എംപി രവീന്ദ്ര  ഗെയ്ക്‌വാദ്  വീണ്ടും വിവാദത്തിൽ

Synopsis

മുംബൈ: എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച ശിവസേന  എംപി രവീന്ദ്ര  ഗെയ്ക്‌വാദ്  വീണ്ടും വിവാദത്തിൽ.  മഹാരാഷ്ട്രയിലെ  ലാത്തൂരിൽവച്ച്  പോലീസുകാരനോട് അകാരണമായി അസഭ്യം പറഞ്ഞതാണ് പുതിയ സംഭവം. എടിഎമ്മിൽ പണമില്ലാത്തതിന്‍റെ പേരിൽ ഏതാനും പ്രവർത്തകരോടൊത്ത് എംപി പ്രതിഷേധിച്ചു. 

ഈ സമയം ഇവിടെയെത്തിയ പോലീസുകാരനോട് ഗെയ്ക്‌വാദ് തട്ടിക്കയറുകയും അസഭ്യം പറയുകയും  ആയിരുന്നു . ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുകയാണ്‌. കഴിഞ്ഞ  മാസം  23ന് മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച രവീന്ദ്ര ഗെയ്ക്‌വാദ്, വിമർശനം ഏറെ ഏറ്റുവാങ്ങിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംഘർഷ ഭീതിക്കിടെ പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം; സന്ദർശക വിസക്കാർക്കും മടങ്ങിയെത്താനാകാത്തവർക്കും വിസാ കാലാവധി നീട്ടി കുവൈത്ത്
കുളിമുറി ദൃശ്യങ്ങള്‍ മുതല്‍ ലൈംഗിക വീഡിയോകള്‍ പകര്‍ത്തി മെറ്റ എഐ ഗ്ലാസ്; ലോകത്തെ ഞെട്ടിച്ച് റിപ്പോർട്ട്