വെള്ളിയാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മഹാത്മാഗാന്ധി സർവകലാശാല മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. നേരത്തെ കാലിക്കറ്റ് സർവ​കലാശാലയും പരീക്ഷകൾ മാറ്റിവെച്ചിരുന്നു.

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച (ഒക്ടോബർ 23) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. നേരത്തെ കാലിക്കറ്റ് സർവ​കലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നുള്ള അറിയിപ്പ്.

കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് കാലിക്കറ്റ് സർവകലാശാല പരീക്ഷ മാറ്റിവെച്ചത്. അതേസമയം വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്നും കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ അറിയിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക