കെജ്രിവാൾ പല്ലില്ലാത്ത കടുവയെന്ന് ശിവസേന മുഖപത്രം

Web Desk |  
Published : Jun 18, 2018, 11:18 AM ISTUpdated : Jun 29, 2018, 04:18 PM IST
കെജ്രിവാൾ പല്ലില്ലാത്ത കടുവയെന്ന് ശിവസേന മുഖപത്രം

Synopsis

രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇൗ പൊറാട്ട് നാടകങ്ങൾ എന്ന് തീരുമെന്നും സാമ്ന ചോദിക്കുന്നു. 

മുംബൈ: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പല്ലില്ലാത്ത കടുവയെന്ന് വിശേഷിപ്പിച്ച് ശിവസേന മുഖപത്രം സാമ്ന. ദില്ലിയിൽ നടക്കുന്നത് ബിജെപി-ആം ആദ്മി നാടകമാണെന്ന് സാമ്ന കുറ്റപ്പെടുത്തുന്നു. രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇൗ പൊറാട്ട് നാടകങ്ങൾ എന്ന് തീരുമെന്നും സാമ്ന ചോദിക്കുന്നു. 

ദില്ലി ലെഫ്.​ഗവർണറെ കാണുന്നതിനായി കഴിഞ്ഞ എട്ട് ദിവസമായി അരവിന്ദ് കെജ്രിവാളും സഹമന്ത്രിമാരും ദില്ലി രാജ്ഭവനിൽ കാത്തിരിക്കുകയാണ്. സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോ​ഗസ്ഥർ നടത്തി വരുന്ന നിസഹകരണസമരം അവസാനിപ്പിക്കണമെന്നും ആപ്പ് സർക്കാർ കൊണ്ടുവന്ന പദ്ധതികൾക്ക് അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടാണ് കെജ്രിവാൾ രാജ്ഭവനിൽ കുത്തിയിരക്കുന്നത്. 

കഴിഞ്ഞ ദിവസം നടന്ന നീതി ആയോ​ഗ് യോ​ഗത്തിനിടയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ പ്രധാനമന്ത്രിയെ കണ്ട് പ്രശ്നം പരിഹാരിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ടിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്