'ശബരിമലയില്‍ ഗുണ്ടാ പൊലീസുകാരെ ഇറക്കിയിരിക്കുന്നു; ബിജെപിയുടെ സമരം ഇനി കാത്തിരുന്ന് കാണുക'

By Web TeamFirst Published Nov 21, 2018, 3:40 PM IST
Highlights

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പ്രവര്‍ത്തകരെത്തും. ബിജെപിയുടെ സമരം ഇനി കാത്തിരുന്ന് കാണുകയെന്ന് ശോഭാ സുരേന്ദ്രന്‍. ശ്രീധരൻപിള്ള പറഞ്ഞത് സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ്. എന്നാല്‍ യുവതീ പ്രവേശനം അനുവദിക്കില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും ശോഭ പറഞ്ഞു. 
 

പാലക്കാട്: ശബരിമലയിലെ ബിജെപി സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പ്രവര്‍ത്തകരെത്തുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമലയിലെ ബിജെപി സമരം കാത്തിരുന്ന് കാണുകയെന്നും ശോഭ പറഞ്ഞു. അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ശ്രീധരൻപിള്ള പറഞ്ഞത് സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നാണ്. എന്നാല്‍ യുവതീ പ്രവേശനം അനുവദിക്കില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞതെന്നും ശോഭ പറഞ്ഞു. 

ശബരിമല വിഷയത്തിൽ ചില മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട ഉണ്ടായിരുന്നുവെന്നും ചില മാധ്യമങ്ങൾ ഒരു ഭാഗം മാത്രം കാണിക്കുകയാണ്. എല്ലാ മാധ്യമങ്ങളിലേയും അവതാരകരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കണമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. പൊലീസിലെ സിപിഎം ഗുണ്ടകളെ പിണറായി നിലയ്ക്കലിലും സന്നിധാനത്തും നിയോഗിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിയെ അധിക്ഷേപിച്ചുവെന്നും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ബിജെപി പരാതി അയച്ചു. സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

നിരോധനാജ്ഞ ഒരേ രീതിയിൽ നടപ്പാക്കാൻ പോലും പിണറായിക്ക് കഴിയുന്നില്ല. കോൺഗ്രസിന് ഒരു നീതിയും ബിജെപി നേതാക്കൾക്ക് മറ്റൊരു നീതിയുമാണ് നടപ്പിലാക്കുന്നത്. ദേവസ്വം ബോർഡ് കൊടുത്തത് സവകാശ ഹർജിയല്ലെന്നും വിശ്വാസികളെ ചതിക്കുന്ന ഹർജി
യാണെന്നും ശോഭ പറഞ്ഞു. 

നിയമത്തിന്റെ മുന്നിൽ യതീഷ് ചന്ദ്രയെ കൊണ്ട് മറുപടി പറയിക്കും. പൊലീസ് കേന്ദ്ര മന്ത്രിയോട് ധിക്കാരപരമായി പെരുമാറിയതിൽ മുഖ്യമന്ത്രി മറുപടി പറയണം. പിണറായി വിജയന് ബോൺ വിറ്റ കലക്കി കൊടുക്കുന്ന പണിയാണ് കോൺഗ്രസ് ചെയ്യുന്നത്. ആത്മാർത്ഥമായ സമരമല്ല കോൺഗ്രസിന്റേത്
. നിരോധനാജ്ഞ ലംഘിച്ചു സമരം നടത്താൻ തന്നെയാണ് ബി ജെ പി തീരുമാനമെന്നും ശോഭ വ്യക്തമാക്കി. 
 

click me!