
ഡാന്‍സിംഗ് ഡ്രംസ് ട്രാന്‍സ് എന്ന രണ്ടു മണിക്കൂര്‍ നീളുന്ന നൃത്തപരിപാടിയിലൂടെ ഭാരതീയ നാട്യ പൈതൃകത്തെ വിവിധ ശൈലികളില്‍ വരച്ചു കാട്ടുകയായിരുന്നു ശോഭനയും സംഘവും. ശിവപുരാണത്തില്‍ തുടങ്ങി സൂഫി പാരമ്പര്യത്തിന്റെ അലൗകിക സംഗീതത്തിലൂടെയുള്ള നടന സഞ്ചാരം നിറഞ്ഞ കയ്യടികളോടെയാണ് ആസ്വാദകര്‍ സ്വീകരിച്ചത്.
കൃഷ്ണ നൃത്ത ശില്പത്തിന്റെ വിജയത്തിന് ശേഷമാണ് വിവിധ താള രൂപങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് ഭരതനാട്യത്തിലധിഷ്ഠിതമായ ഈ നൃത്ത പരമ്പര തയാറാക്കിയത്. നിറവും സംഗീതവും ചടുലതാളങ്ങളും കടന്നു തിയേറ്ററിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തയാറാക്കിയ മഗ്ദനല മറിയം വരെയുള്ള അരങ്ങിലെ അനുഭവം വിദേശികള്‍ ഉള്‍പ്പെടെയുള്ള ദോഹയിലെ കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.
ദോഹയിലെ കലാസ്വാദകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിനു നന്ദി പറഞ്ഞ ശോഭന സംഗീതത്തിന്റെ അനന്തസാധ്യതകളാണ് തന്നെ ഡാന്‍സിംഗ് ഡ്രംസ് എന്ന പരീക്ഷണത്തിന് പ്രേരിപ്പിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃശൂര്‍ കേരളവര്‍മ കോളേജ് അലുംനിയും സ്‌കൈ മീഡിയയും ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam