ആക്രമണത്തിന് ഇരയായ നടിക്ക് നീതികിട്ടില്ലെന്ന് പി.സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്

Published : Sep 20, 2017, 06:47 AM ISTUpdated : Oct 04, 2018, 05:37 PM IST
ആക്രമണത്തിന് ഇരയായ നടിക്ക് നീതികിട്ടില്ലെന്ന് പി.സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്

Synopsis

കോട്ടയം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതികിട്ടില്ലെന്ന് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് ഷോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ലഭ്യമാകുന്ന വിവരങ്ങളനുസിച്ച് പോലീസിന്റെ ആത്യന്തികമായ ലക്ഷ്യം ദിലീപിനെ ജയിലില്‍ കിടത്തുക എന്നതാണ്. അഥിനായി സ്വയം കുറ്റവാളിയെന്ന് സമ്മതിച്ച പള്‍സര്‍ സുനിയുടെ സഹായം പോലീസ് സ്വീകരിച്ചെന്നും ഷോണ്‍ ആരോപിച്ചു

ഷോണ്‍ ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പീഡനത്തിന് ഇരയായി എന്ന് പറയപെടുന്ന നടിയ്ക്ക് നീതി ലഭിക്കില്ല. ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് പോലീസിന്റെ ആത്യന്തികമായ ലക്ഷ്യമായി കരുതാവുന്നത് ദിലീപ് ജയിലില്‍ കിടക്കുക എന്ന് മാത്രമായിരിക്കുന്നതായി കാണാം. അതിനായി സ്വയം കുറ്റവാളിയാണ് എന്ന് സമ്മതിച്ച പള്‍സര്‍ സുനിയുടെ സഹായം പോലീസ് കൈപറ്റിയെന്ന് നമ്മുക്ക് ബോധ്യപ്പെട്ട കാര്യമാണ്.

പള്‍സര്‍ സുനി പറയുന്നതിനെ പോലീസ് ശരിവെക്കുന്നതും പോലീസ് പറയുന്നത് പള്‍സര്‍ സുനി ശരിവെക്കുന്നതും ഇതിന്റെ തെളിവായി മാത്രമേ കാണാനാവൂ.ഈ കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി പറയുന്ന കാര്യങ്ങള്‍ മാത്രം വിശ്വസിക്കുന്ന പോലിസിന് അയാളുടെ കൈയില്‍ നിന്നും പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് എന്തുകൊണ്ട് കണ്ടെടുക്കാന്‍ കഴിഞ്ഞിയുന്നില്ല എന്നത് ഗൗരവതരമാണ് ,ഇതാണ് ദിലീപിന്റെ ജാമ്യം നിഷേധിക്കാനുള്ള മുഖ്യ കാരണവുമായത്. 

ഇത് ഞാന്‍ വെറുതെ പറയുന്നതല്ല പള്‍സര്‍ സുനിയ്ക്ക് എതിരായ നടിയുടെ മൊഴിയും ആ കേസില്‍ പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും വായിച്ചതിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ ഈ കേസ് വിചാരണയ്ക്ക് വരുമ്പോള്‍ നല്ലൊരു ക്രിമിനല്‍ അഭിഭാഷകന്റെ സഹായമുണ്ടെങ്കില്‍ ഈ കേസ് ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് വീഴും. ഒരു പക്ഷേ അതുതന്നെയായിരിക്കും പോലീസും പള്‍സറും തമ്മിലുള്ള ധാരണ .ഒന്നാം പ്രതി ശിക്ഷിക്കപെടാതെ എങ്ങനെ പതിനൊന്നാം പ്രതിയായ ദിലീപ് ശിക്ഷിക്കപ്പെടും. 

ഒരു പക്ഷേ ഒന്നാം പ്രതി മാപ്പുസാക്ഷിയാകുന്നതും നമ്മള്‍ കാണേണ്ടി വരും. പോലീസിനും , ദിലീപ് വിരുദ്ധരായ തല്പരകക്ഷികള്‍ക്കും എങ്ങനെയും ദിലീപിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളെയും തകര്‍ത്ത് എത്ര കാലം ജയിലില്‍ കിടത്താം എന്നതിനപ്പുറം നടിക്ക് നീതി ലഭിക്കണം എന്ന ലക്ഷ്യം ഉള്ളതായി തോന്നുന്നില്ല. രക്ഷിക്കാന്‍ കൂടിയവര്‍ ശിക്ഷിക്കുക ആയിരുന്നു എന്ന് ആ നടി തിരിച്ചറിയുമ്പോള്‍ എല്ലാം വൈകി പോയിരിക്കും. ഞാന്‍ വീണ്ടും ഉറക്കെ പറയട്ടെ ആ പെണ്‍കുട്ടി പീഡിപ്പിക്കപെട്ടുണ്ടെങ്കില്‍ അതിലെ പങ്കാളികള്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ ലഭിച്ചേ മതിയാകൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്
അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?