നിഷ ജോസിന്‍റെ ആരോപണം; ഷോൺ ജോർജ് നൽകിയ പരാതി പൊലീസ് തള്ളി

Web Desk |  
Published : Mar 18, 2018, 08:49 AM ISTUpdated : Jun 08, 2018, 05:46 PM IST
നിഷ ജോസിന്‍റെ ആരോപണം; ഷോൺ ജോർജ് നൽകിയ പരാതി പൊലീസ് തള്ളി

Synopsis

പരാതിയില്‍ കേസെടുക്കാനാകില്ല കോടതിയെ സമീപിക്കുമെന്ന് ഷോൺ 

കോട്ടയം: നിഷ ജോസ് കെ മാണിയുടെ പുസ്തകത്തിലെ പരാമർശത്തിനെതിരെ പി.സി. ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോൺ ജോർജ് നൽകിയ പരാതി പൊലീസ് തള്ളി.  പരാതിയില്‍ കേസെടുക്കാനാകില്ലെന്നും വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും പൊലീസ് ഷോണിനെ അറിയിച്ചു. കോടതിയെ സമീപിക്കുമെന്ന് ഷോൺ വ്യക്തമാക്കി. 

രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെയാണ് ഷോൺ ജോർജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നൽകിയത്. പുസ്തകത്തിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഷോണ്‍ ജോര്‍ജിന്‍റെ പരാതി.

PREV
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം