ഗതാഗത നിയമലംഘനത്തില്‍ പിഴ കിട്ടിയോ? വാട്സ് ആപ് വീഡിയോ ചിത്രീകരിച്ച് രക്ഷപെടാം

Web Desk |  
Published : Mar 02, 2018, 12:52 PM ISTUpdated : Jun 08, 2018, 05:45 PM IST
ഗതാഗത നിയമലംഘനത്തില്‍ പിഴ കിട്ടിയോ? വാട്സ് ആപ് വീഡിയോ ചിത്രീകരിച്ച് രക്ഷപെടാം

Synopsis

ഗതാഗത നിയമങ്ങളെക്കുറിച്ചും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമുള്ള വീഡിയോ ചിത്രീകരിച്ച് 0097156524580 എന്ന  നമ്പരിലേക്ക് അയച്ചു കൊടുക്കുക.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ശിക്ഷ കിട്ടിയിട്ടുണ്ടോ? റാസല്‍ ഖൈമയിലാണെങ്കില്‍ ഒരു വാട്സ് ആപ് വീഡിയോ ചിത്രീകരിച്ച് തല്‍കാലം രക്ഷപെടാന്‍ അവസരമൊരുക്കുകയാണ് പൊലീസ്. 

ഗുരുതരമല്ലാത്ത ട്രാഫിക് കേസുകളില്‍ കുടുങ്ങുന്നവര്‍ക്കായാണ് റാസല്‍ ഖൈമ പൊലീസ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ഗതാഗത നിയമങ്ങളെക്കുറിച്ചും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമുള്ള വീഡിയോ ചിത്രീകരിച്ച് 0097156524580 എന്ന  നമ്പരിലേക്ക് അയച്ചു കൊടുക്കുക. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ളതായിരിക്കുണം വീഡിയോകള്‍. അയക്കുന്ന ആള്‍ തന്നെ നിയമങ്ങള്‍ പാലിക്കേണ്ടതിനെ കുറിച്ചുള്ള സന്ദേശങ്ങള്‍ നല്‍കണം. ഇങ്ങനെ അഞ്ച് പേരോട് ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് ചിത്രീകരിച്ച് അയക്കേണ്ടത്. നിയമലംഘനത്തിന് പിടിക്കപ്പെട്ട് 10 ദിവസത്തിനുള്ളില്‍ ഇത് ചെയ്യുകയും വേണം. വീഡിയോ പരിശോധിച്ച ശേഷം മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെങ്കില്‍ പിഴ ഒഴിവാക്കി നല്‍കും.

രാത്രിയില്‍ ലൈറ്റില്ലാതെ വാഹവം ഓടിക്കുക, സീറ്റ്ബെല്‍റ്റ്‌ ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗം, നിരോധിത സ്ഥലങ്ങളിലെ പാര്‍ക്കിങ്, റോഡ് മുറിച്ച് കടക്കാന്‍ കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കുക, ഇന്റിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ വാഹനം തിരിക്കുക, നിയമവിരുദ്ധമായി സ്റ്റിക്കറുകള്‍ പതിക്കുക, വ്യക്തമായി കാണാത്ത വിധത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയൊക്കെ വീഡിയോ ചിത്രീകരിച്ച് കൊടുത്ത് പരിഹരിക്കാം. എന്നാല്‍ ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് ഇത് ബാധകമല്ല.

ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടാത്തവര്‍ക്കും ഇത്തരത്തില്‍ ജനോപകാരപ്രദമായ വീഡിയോ ചിത്രീകരിച്ച് പൊലീസിന് നല്‍കാം. 0565245809 എന്ന നമ്പറില്‍ തന്നെയാണ് അതും അയച്ച് കൊടുക്കേണ്ടത്. മികച്ച സൃഷ്‌ടിക്കള്‍ക്ക് സമ്മാനം നല്‍കും. ഒട്ടേറ ഉപകാരപ്രദമായ വീഡിയോ സന്ദേശങ്ങള്‍ ഈ പദ്ധതി വഴി ശേഖരിക്കാനാവുമെന്നും അതുവഴി ബോധവത്കരണം ഫലപ്രദമാക്കാനുമാണ് റാസല്‍ഖൈമ പൊലീസിന്റെ പ്രതീക്ഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ