ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടുടമ വെടിവച്ചു

Published : Oct 30, 2016, 04:56 PM ISTUpdated : Oct 04, 2018, 05:00 PM IST
ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടുടമ വെടിവച്ചു

Synopsis

ആലുവ: നിര്‍മാണ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടുടമ വെടിവച്ചു. ആലുവയിലാണ് സംഭവം. ബംഗാള്‍ മു‍ര്‍ഷിദാബാദ് സ്വദേശി ഷേക്ക് മാനുവലിനാണ് വെടിയേറ്റത്.

ഇന്ന് ഉച്ചക്കാണ് സംഭവം ഉണ്ടായത്.ആലുവ സ്വദേശി വിജയ് എന്നയാളുടെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഷേക് മാനുവല്‍. ചെറിയ വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വിജയ് ഷേക്കിന് നേരേ വെടിവക്കുകയായിരുന്നു.

ലഹരി ഉപയോഗിക്കുന്ന വിജയ്ക്ക് മാനസിക അസ്വാസ്ഥമുണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷികളെ വെടിവക്കുന്ന തോക്കാണ് വിജയ് ഉപയോഗിച്ചത്. ശരീരത്തിന്‍റെ പുറക് ഭാഗത്താണ് വെടിയേറ്റത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന മറ്റ്  തൊഴിലാളികള്‍  ഇയാളെ അശുപത്രിയിലെത്തിച്ചു. ശരീരത്തില്‍ മൂന്ന് ഇ‍ഞ്ച് ഉള്ളിലേക്ക് വെടിയുണ്ട കയറിയിരുന്നു. ശസ്ത്രക്രിയയിലൂടെ പിന്നീട് വെടിയുണ്ട പുറത്തെടുത്തു.

 ഷേഖ് മാനുവല്‍ അപകടനില തരണം ചെയ്തു. വിജയിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇതരസംസ്ഥാന തൊഴിലാളിയായ വീട്ടുവേലക്കാരനു നേര്‍ക്ക് വീട്ടുടമ വെടിയുതിര്‍ത്തു. എറണാകുളം ആലുവയിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശി മാനുവല്‍ ഷെയ്കിനാണ് വെടിയേറ്റത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രിയുടെ അറസ്റ്റിലെ വിമർശനം: 'വിഷയത്തിൽ എൻഎസ്എസ് ഇടപെടില്ല, തന്ത്രി പറഞ്ഞതിൽ അഭിപ്രായം പറയാനില്ല, അന്വേഷണം നടക്കട്ടെ': ജി സുകുമാരൻ നായർ
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്, ഹൈക്കോടതി മേൽനോട്ടം വേണമെന്ന് പ്രതിപക്ഷം