​ശ്രദ്ധ ശശിധർ ലോക സൗന്ദര്യമൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

Published : Feb 03, 2022, 02:17 PM ISTUpdated : Mar 22, 2022, 07:37 PM IST
​ശ്രദ്ധ ശശിധർ ലോക സൗന്ദര്യമൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

Synopsis

ലോക സൗന്ദര്യമൽസരത്തിൽ ബംഗളുരുവിൽ നിന്നുള്ള ശ്രദ്ധ ശശിധർ ഇന്ത്യയെ പ്രതിനിധീകരിക്കും. യമഹ ഫാസിനോ മിസ്​ ദിവ മിസ്​ യൂനിവേഴ്​സ്​ ഇന്ത്യ മൽസരത്തിൽ കിരീടമണിഞ്ഞാണ്​ ശ്രദ്ധ അമേരിക്കയിൽ നവംബർ 26ന്​ നടക്കുന്ന ലോക മൽസരത്തിലേക്ക്​ അർഹത നേടിയത്​.

ഇന്ത്യൻ മൽസരത്തിൽ വിജയിയായ ശ്രദ്ധയെ ബോളിവുഡ്​ താരം ഷാഹിദ്​ കപൂർ കിരീടമണിയിച്ചു.  മുൻ ലോക സുന്ദരിയും നടിയുമായ ലാറ ദത്ത, നടൻ രാജ്​കുമാർ റാവു, സിനിമാ സംവിധായകൻ കബീർ ഖാൻ, ബോക്​സിങ്​ താരം വിജേ​ന്ദർ സിങ്​, 2016ലെ ലോക സുന്ദരി ​ഐറിസ്​ മിറ്റനയർ എന്നിവർ അടങ്ങിയതായിരുന്നു ജഡ്​ജിങ്​ പാനൽ.

അത്​ഭുതകരമായ ദൗത്യമായിരുന്നു ഇതെന്ന്​ ലാറ ദത്ത പറഞ്ഞു. എല്ലാ മൽസരാർഥികളും അവരുടെ വീക്ഷണത്തിൽ വിജയികളാണ്​. എന്നിരുന്നാലും ഒരു വിജയിയെ ആവശ്യമാണ്​. 15 പേരിൽ നിന്ന്​ ഒരാളെ തെരഞ്ഞെടുക്കൽ ബുദ്ധിമു​ട്ടേറിയതായിരുന്നു. ഒാരോരുത്തരും മികച്ച പ്രതിഭകളും വാഗ്​ദാനങ്ങളുമാണെന്നും ലാറ പറഞ്ഞു.


 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൾഫിലെ ഇന്ത്യൻ വിദ്യാർഥികൾക്കെല്ലാം വലിയ ആശ്വാസം, സിബിഎസ്ഇ പരീക്ഷകൾ മാറ്റി; പത്താം ക്ലാസിന് ഈ മാസം 11 വരെ പരീക്ഷയില്ല
അപ്രതീക്ഷിത നീക്കം; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു