ദൈവം കോടതിയുടെ രൂപത്തില്‍ വന്നെന്ന് ഷുഹൈബിന്‍റെ കുടുംബം

Web Desk |  
Published : Mar 07, 2018, 03:22 PM ISTUpdated : Jun 08, 2018, 05:50 PM IST
ദൈവം കോടതിയുടെ രൂപത്തില്‍ വന്നെന്ന് ഷുഹൈബിന്‍റെ കുടുംബം

Synopsis

ഞങ്ങളുടെ അനിയന് വേണ്ടി പടച്ചോന്‍ കോടതിയുടെ രൂപത്തില്‍ വന്നിരിക്കുകയാണ്... ഷുഹൈബിന്‍റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍; സംസ്ഥാന സര്‍ക്കാര്‍ ശക്തമായി പ്രതിരോധിച്ചിടും സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ ദൈവത്തിന് നന്ദി പറയുകയാണ് ഷുഹൈബിന്‍റെ കുടുംബം. 

ഇത് ദൈവത്തിന്‍റെ വിധിയാണ്. സത്യം എന്നും ജയിച്ചിട്ടേയുള്ളൂ ഞങ്ങളുടെ അനിയന് വേണ്ടി പടച്ചോന്‍ കോടതിയുടെ രൂപത്തില്‍ വന്നിരിക്കുകയാണ്... ഷുഹൈബിന്‍റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

കാര്യമായ ഗൂഢാലോചന നടന്നത് കൊണ്ട് സര്‍ക്കാരും സിപിഎമ്മും സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്നും ഷുഹൈബിന്‍റെ കൊലയ്ക്ക് പിന്നില്‍ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചന  നടന്നിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ഷുഹൈബിന്‍റെ സഹോദരി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരടക്കം ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പടച്ചവന് പകരം ജഡ്ജിയാണ് ഇന്ന് വിധി പറഞ്ഞതെന്നും ഷുഹൈബിന്‍റെ പിതാവ് പ്രതികരിച്ചു. സര്‍ക്കാരില്‍ നിന്നൊരു സഹായാവും കിട്ടില്ലെന്ന ഉറപ്പായതോടെയാണ് കോടതിയിലേക്ക് പോകേണ്ടി വന്നത്. മകനെ കൊന്നത് എന്തിനാണെന്ന് അറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഇപ്പോള്‍ പോലീസ് പിടികൂടിയവരല്ല യഥാര്‍ത്ഥ പ്രതികള്‍, ഇതില്‍ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്നും ഷുഹൈബിന്‍റെ പിതാവ് പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്