
കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ പങ്കുള്ള ബാക്കി പ്രതികൾക്കായി കരുതലോടെ പോലീസ്. ഇന്നലെ പിടിയിലായവരിൽ നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. റെയ്ഡുകൾ തുടരുകയാണ്. കൊലയാളികൾ ഉപയോഗിച്ച വെളുത്ത കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാപ്പിനിശ്ശേരി കീച്ചേരിയിൽ നിന്നാണ് വാഹനം കണ്ടെടുത്തത്.
അറസ്റ്റിനൊപ്പം ആയുധങ്ങൾ കൂടി കണ്ടെത്തലാണ് ഇനിയുള്ള ലക്‌ഷ്യം. അതെ സമയം മുഴുവൻ പ്രതികളെയും പിടികൂടാൻ ആവശ്യപ്പെട്ടുള്ള കെ സുധാകരന്റെ നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. അതിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാർച്ച് ആറിന് ഷുഹൈബിന്‍റെ വീട് സന്ദർശിച്ചേക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam