
കണ്ണൂര്‍: തളിപ്പറമ്പിൽ വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയ കേസിൽ അഭിഭാഷക ശൈലജയെയും ഭർത്താവ് കൃഷ്ണകുമാറിനെയും കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പയ്യന്നൂർ കോടതിയുടേതാണ് ഉത്തരവ്. നേരത്തെ പൊലീസ് ചോദ്യം ചെയ്യലിനോട് ഒട്ടും സഹകരിക്കാതിരുന്ന ശൈലജ, തനിക്കെതിരെ ഉള്ളത് കള്ളക്കേസാണെന്ന് ഇന്നും ആവർത്തിച്ചു. ശൈലജ സഹകരിക്കാത്തതിനാൽ നേരത്തെ അറസ്റ്റിലായ ഇവരുടെ സഹോദരി ജാനകിയെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തു. അന്വേഷണത്തോട് ഇനിയും സഹകരിച്ചില്ലെങ്കിൽ നുണ പരിശോധനയടക്കമുള്ള നടപടികളിലേക്ക് പോകാനാണ് പൊലീസ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam