ആദിവാസി യുവാക്കളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു; എസ്ഐക്ക് സ്ഥലംമാറ്റം

Published : Oct 07, 2018, 03:43 PM ISTUpdated : Oct 07, 2018, 04:24 PM IST
ആദിവാസി യുവാക്കളെ  നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു;  എസ്ഐക്ക് സ്ഥലംമാറ്റം

Synopsis

ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട യുവാക്കളെ എസ്ഐ നിർബന്ധിച്ച് മൊട്ടയടിപ്പിച്ചതായി പരാതി. 

 

പാലക്കാട്: ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട യുവാക്കളെ  നിർബന്ധിച്ച് മൊട്ടയടിപ്പിച്ച സംഭവത്തില്‍ മീനാക്ഷിപുരം എസ്ഐക്ക് സ്ഥലംമാറ്റം.  പാലക്കാട് മീനാക്ഷിപുരം എസ്ഐ ആർ. വിനോദാണ് യുവാക്കളെ മൊട്ടയടിപ്പിച്ചത്.

മീനാക്ഷിപുരം സ്വദേശികളായ സഞ്ജയ്, നിധീഷ് എന്നിവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തങ്ങള്‍ ക്ഷേത്രത്തിലേക്ക് നേർച്ചയായി മുടി വളർത്തിയതാണെന്ന് യുവാക്കൾ പരാതിയില്‍ പറ‍ഞ്ഞു. പരാതിയെ തുടർന്ന് എസ്ഐ ആർ.വിനോദിനെ കല്ലേക്കാട് എആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. 48 മണിക്കൂറിനകം വിഷയത്തില്‍ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാലക്കാട് ഡിവൈഎസ്പിക്ക് എസ്പി നിര്‍ദ്ദേശവും നല്‍കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം