'പാക് ചാരന്‍മാര്‍ ഉള്‍പ്പെട്ടതിനാല്‍ ചാരക്കേസ്  എഡിജിപി സത്താര്‍ കുഞ്ഞില്‍നിന്ന് മറച്ചുവെച്ചു'

By Web DeskFirst Published Jun 2, 2017, 1:38 PM IST
Highlights

തിരുവനന്തപുരം: പാക് ചാരന്‍മാര്‍ ഉള്‍പ്പെടുന്നുവെന്ന് സംശയിക്കുന്നതിനാല്‍ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ അന്നത്തെ ക്രൈം ബ്രാഞ്ച് എഡിജിപി സത്താര്‍ കുഞ്ഞിനോട് ചര്‍ച്ച ചെയ്യരുതെന്ന് അന്നത്തെ ഡിജിപി ടിവി മധുസൂധനന്‍ തന്നോട് താക്കീത് ചെയ്തിരുന്നതായി ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന സിബി മാത്യൂസ്.

അടുത്ത ആഴ്ച ഇറങ്ങാനിരിക്കുന്ന 'നിര്‍ഭയം' എന്ന ആത്മകഥയിലാണ് ഈ പരാമര്‍ശം. 

സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച പുസ്തകത്തിലെ അധ്യായത്തിലാണ് ഈ പരാമര്‍ശമുള്ളത്. 'ക്രൈം ബ്രാഞ്ച് എഡിജിപി സത്താര്‍ കുഞ്ഞിനോട് ഈ കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് അന്നത്തെ ഡിജിപി ടിവി മധുസൂധനന്‍ എന്നോട് താക്കീത് ചെയ്തിരുന്നു. പാക്കിസ്താന്‍ ചാരന്‍മാര്‍ ഉള്‍പ്പെടുന്ന കേസാണ് ഇതെന്ന് സംശയിക്കുന്നതിനാലാണ് അങ്ങനെയൊരു നീക്കമെന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു.'-സിബി മാത്യൂസ് എഴുതുന്നു. ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്ന കെ.വി രാജഗോപാലന്‍ നായരോട് കേസ് ചര്‍ച്ച ചെയ്യണമെന്നും ഡിജിപി രേഖാമൂലം ആവശ്യപ്പെട്ടതായി സിബി മാത്യൂസ് എഴുതുന്നു. 

click me!