കശാപ്പ്​ നിരോധനത്തെ എതിർത്ത്​ ബിജെപി മുഖ്യമന്ത്രി

Published : Jun 02, 2017, 01:33 PM ISTUpdated : Oct 04, 2018, 05:21 PM IST
കശാപ്പ്​ നിരോധനത്തെ എതിർത്ത്​ ബിജെപി മുഖ്യമന്ത്രി

Synopsis

ഇറ്റാനഗർ: കേന്ദ്രസർക്കാറി​​ന്‍റെ കശാപ്പ്​ നിരോധന നിയമത്തെ എതിർത്ത്​ ബിജെപി മുഖ്യമന്ത്രി. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.  

വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പേരും ബീഫ്​ കഴിക്കുന്നവരാണെന്നും വ്യക്​തിപരമായി താനും ബീഫ്​ കഴിക്കുന്നുവെന്നും അരുണാചലിലെ ബി.ജെ.പി നേതൃത്വം ബീഫ്​ നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും പേമ ഖണ്ഡു പറഞ്ഞു. കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്നാണ്​ പ്രതീക്ഷയെന്നും പേമ ഖണ്ഡു കൂട്ടിച്ചേര്‍ത്തു.

കശാപ്പ്​ നിരോധനത്തിനെതിരെ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ കശാപ്പ്​ നിരോധനത്തിനെതിരെ പാളയത്തിൽ നിന്ന്​ തന്നെ എതിർപ്പുണ്ടാവുന്നത്​ ബിജെപിക്ക് തലവേദനയാകുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് 8 ദിവസം, കെഡാവർ നായയെ എത്തിച്ച് പരിശോധന തുടരുന്നു
മുട്ടുവേദന അസഹ്യം, ഭാര്യയ്ക്ക് മുകൾ നിലയിലേക്ക് എത്താനായി സ്വയം എസ്കലേറ്റർ നിർമ്മിച്ച് 65കാരൻ, വിദ്യാഭ്യാസം അഞ്ചാം ക്ലാസ് മാത്രം