
ബെയ്റൂട്ട്: ബന്ദിയാക്കപ്പെട്ട രണ്ടു തുർക്കിഷ് സൈനികരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ജീവനോടെ കത്തിച്ചു. സൈനികരെ ഇരുമ്പുകൂട്ടിനുള്ളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്നതും ചുട്ടു കൊല്ലുന്നതതുമായി വീഡിയോ ദൃശ്യവും ഐഎസ് പുറത്തുവിട്ടു.
വടക്കൻ സിറിയയിലെ ആലപ്പോ പ്രവിശ്യയിൽ ചിത്രീകരിച്ച 19 മിനിറ്റുള്ള ദൈർഘ്യമുള്ള വീഡിയോയാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. തുർക്കിഷ് ഭാഷ സംസാരിക്കുന്ന ഭീകരർ പ്രസിഡന്‍റ് തുർക്കി തയിപ് എർഡോഗനെയും രൂക്ഷമായും വിമർശിക്കുന്നു.
2015 ഫെബ്രുവരിയിൽ ബന്ദിയാക്കിയ ജോർദ്ദാനിയൻ പൈലറ്റ് മുവ്ത് അൽ കസായസ്ലെയെ ഐഎസ് ഭീകരർ ജീവനൊടെ കത്തിച്ചിരുന്നു. ജോർദാന്റെ എഫ്–16 വിമാനം 2014 ഡിസംബറിൽ തകർന്നു വീണതിനെ തുടർന്നാണ് പൈലറ്റ് ഐഎസ് ഭീകരരുടെ പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam