സൗദി സിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു

Web Desk |  
Published : Mar 18, 2018, 01:26 AM ISTUpdated : Jun 08, 2018, 05:43 PM IST
സൗദി സിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു

Synopsis

സൗദി സിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു

റിയാദ്: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സംഘടിപ്പിച്ച പതിനെട്ടാമത് സിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു. എസിസിബി, സ്പോര്‍ട്ടിങ് യുണൈറ്റഡ് എന്നിവര്‍ എ ഡി ഡിവിഷനുകളില്‍ ജേതാക്കളായി. ജിദ്ദ മലയാളികള്‍ കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തിയായിരുന്നു സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സംഘടിപ്പിച്ച പതിനെട്ടാമത് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ കൊടിയിറക്കം. 

എ ഡിവിഷനില്‍ എസിസിബിയും സബീന്‍ എഫ്സിയും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തിനകം ഇരു ടീമുകളും ഗോളുകള്‍ അടിച്ചില്ല. തുടര്‍ന്ന് ടൈബ്രേക്കറില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സബീന്‍ എഫ്സിയെ പരാജയപ്പെടുത്തി എസിസി ബി ജേതാക്കളായി. ഡി ഡിവിഷന്‍ ഫൈനലില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സോക്കര്‍ ഫ്രീക്സിനെ പരാജയപ്പെടുത്തി സ്പോര്‍ട്ടിങ് യുണൈറ്റഡ് ജേതാക്കളായി. സിനിമാതാരം ഉണ്ണിമുകുന്ദന്‍ മുഖ്യാതിഥി ആയിരുന്നു.

സൗദി വിദ്യാഭ്യാസ മന്ത്രാലയം സ്റ്റേഡിയത്തില്‍ നടന്ന കലാശക്കൊട്ടില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. നര്‍ത്തകരോടൊപ്പം ഉണ്ണിമുകുന്ദനും ചുവടുവെച്ചു. സൗദിയെ സംബന്ധിച്ചിടത്തോളം ഗ്യാലറിയില്‍ സ്ത്രീകളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. നാല് വിഭാഗങ്ങളിലായി 32 ടീമുകള്‍ സിഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്തു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു'; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
ആലപ്പുഴ രക്ഷാപ്രവർത്തന കേസ്; സസ്പെൻഷൻ 3 മാസം പിന്നിട്ടു, നടപടികൾ പൂർത്തീകരിച്ച് തിരിച്ചെടുക്കണമെന്നും എംആർ അജിത് കുമാർ