
ഗാര്‍ഹിക-സ്വകാര്യ മേഖലകളില്‍ ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ വിഷയങ്ങള്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്റെ സന്ദര്‍നം. മന്ത്രിയുടെ സന്ദര്‍ശനം ഈ മാസം ഉണ്ടാകുമെങ്കില്ലും കൃത്യമായ തീയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ലന്ന് എംബസി വൃത്തങ്ങളില്‍ നിന്നും അറിയുന്നു. കുവൈത്തില്‍ നിന്ന് തിരികെ പോകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി എംബസി തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തില്‍ അധികം താമസ-കുടിയേറ്റ നിയമ ലംഘകര്‍ ഉണ്ട് ഇതില്‍ എംബസിയുടെ കണക്ക് പ്രകാരം 30,000ല്‍ അധികം ഇന്ത്യക്കാരുമാണ്ട്.
ഇവരുടെ മടക്ക് യാത്രയോപ്പെം ഗാര്‍ഹിക രംഗത്തുള്ള ഇന്ത്യക്കാരായ മൂന്ന് ലക്ഷത്തില്‍ അധികമുള്ളവരുടെ വിഷയങ്ങളും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും. സൗദിയിലുള്ളതുപോലെ സ്വകാര്യ മേഖലയില്‍ പിരിച്ച് വിടല്‍ പോലുള്ള തൊഴില്‍ പ്രശ്‌നങ്ങള്‍ കുവൈത്തില്‍ നിലവില്‍ ഇല്ല. എന്നാല്‍, ഒറ്റപ്പെട്ട ചില വിഷയങ്ങളുണ്ട്. മൂന്ന് മാസമായി ശമ്പളം നല്‍കാത്തതിനാല്‍ കഴിഞ്ഞ മാസം 12,000ല്‍ അധികം ജീവനക്കാരുള്ള ഒരു പ്രമുഖ കോണ്‍ട്രാക്ട് കമ്പനിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പത്ത് ദിവസത്തോളം പണിമുടക്കിയിരുന്നു. വിഷയത്തില്‍ കുവൈത്ത് തൊഴില്‍ മന്ത്രാലയം ഇടപ്പെടുകയും, തുടര്‍ന്ന് താഴ്ന്ന തട്ടിലുള്ളവരുടെ ശബ്‌ദം നല്‍കി തുടങ്ങിയതോടെ പണിമുടക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam