സിസ്റ്റര്‍ അമല കൊലക്കേസില്‍ വിധി ഇന്ന്

Published : Dec 19, 2018, 09:36 AM ISTUpdated : Dec 19, 2018, 09:42 AM IST
സിസ്റ്റര്‍ അമല കൊലക്കേസില്‍ വിധി ഇന്ന്

Synopsis

പാലായിലെ കന്യാസ്ത്രീ മഠത്തില്‍ വെച്ച്‌ സിസ്റ്റര്‍ അമല കൊലചെയ്യപ്പെട്ട കേസില്‍ വിധി ഇന്ന്. കാസർകോഡ് സ്വദേശി സതീഷ് ബാബുവാണ് പ്രതി. 

കോട്ടയം: കോട്ടയം പാലായിലെ ലിസ്യൂ കർമലൈറ്റ് കോൺവെന്റിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ  കേസില്‍ വിധി ഇന്ന്. പാല ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി പറയുന്നത്.

പാല കാര്‍മലീത്ത മഠാംഗമായിരുന്ന 69കാരി സിസ്റ്റർ അമലയെ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒട്ടനവധി മോഷണ കേസുകളിലും സതീഷ് ബാബു പ്രതിയാണ്. 2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ 5 ദിവസത്തിന് ശേഷം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

മോഷണ ശ്രമത്തിനിടെ ഇയാൾ സിസ്റ്റർ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൈക മഠത്തിലെ സിസ്റ്റർ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ കേസിൽ വിചാരണ നടന്ന് വരുകയാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ
കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍; ആരാകും മേയറെന്നതിലടക്കം തീരുമാനം ഉണ്ടായേക്കും