സഭയ്ക്കുള്ളില്‍ അധോലോകവും ഗുണ്ടാ സംഘവും: സിസ്റ്റര്‍ ജെസ്മി

By Web TeamFirst Published Sep 23, 2018, 11:13 AM IST
Highlights

കത്തോലിക്കാ സഭയ്ക്കെതിരെ വീണ്ടും സിസ്റ്റര്‍ ജെസ്മി. സഭയുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ കാണാനിരിക്കുന്നേയുള്ളൂവെന്നും അത് അധോലകമാണെന്നും ജെസ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയെ സഭാ ചടങ്ങുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
 

കൊച്ചി: കത്തോലിക്കാ സഭയ്ക്കെതിരെ വീണ്ടും സിസ്റ്റര്‍ ജെസ്മി. സഭയുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ കാണാനിരിക്കുന്നേയുള്ളൂവെന്നും അത് അധോലകമാണെന്നും ജെസ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയെ സഭാ ചടങ്ങുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

സഭയുടെ ശരിയായ മുഖം കാണാനിരിക്കുന്നേയുള്ളു. അകത്ത് നടക്കുന്നത് പലതും പുറത്തുപറയാന്‍ സാധിക്കാത്തത് ഇതുകൊണ്ടാണ്. സഭാ വസ്ത്രമണിഞ്ഞ് സിസ്റ്റര്‍ ലൂസി സമരത്തില്‍ പങ്കെടുത്തപ്പോള്‍ സഭ നവീകരിക്കപ്പെട്ടുവെന്ന് ഞാന്‍ സംശയിച്ചു. അതിനുള്ളില്‍ അധോലോകവും ഗുണ്ടാ ലോകവുമാണ് നിലനില്‍ക്കുന്നത്. സഭയ്ക്കുള്ളിലെ ചില അധികാരികള്‍ ദൈവവും വിശ്വാസത്തെയും ഒന്നും മുഖവിലയ്ക്കെടുക്കുന്നില്ല. നേരത്തെ എഴുതയതു പോലെ ദൈവം ഇറങ്ങിപ്പോയ സഭ എന്നു തന്നെയാണ് പറയേണ്ടത്.

നന്മയ്ക്കൊപ്പം നില്‍ക്കുന്നവര്‍ പുറത്തുവരട്ടെ. സഭയ്ക്കകത്ത് നിന്ന് പോരാടാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. അത് സാധിക്കില്ലെന്ന് ഉറപ്പുണ്ട്. ഒരു പക്ഷെ മരുന്ന് കുത്തിവച്ച് ഭ്രാന്തിയാക്കുകയോ തടങ്കലിലാക്കുകയോ ചെയ്യാം അവിടെ ബന്ധനസ്ഥയാക്കാനൊന്നും കന്യാസ്ത്രീ നിന്നുകൊടുക്കരുതെന്നും സിസ്റ്റര്‍ ജെസ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. കാനോനിക നിയമപ്രകാരം പരാതികള്‍ നല്‍കാനുള്ള വേദികളുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്നും ജെസ്മി പറയുന്നു.

click me!