കെ രാധാകൃഷ്‌ണനെ തള്ളി സീതാറാം യെച്ചൂരിയും

Web Desk |  
Published : Nov 07, 2016, 04:33 AM ISTUpdated : Oct 05, 2018, 02:25 AM IST
കെ രാധാകൃഷ്‌ണനെ തള്ളി സീതാറാം യെച്ചൂരിയും

Synopsis

തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാല്‍സംഗത്തിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്‌പീക്കറും സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്‌ണനെ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാധാകൃഷ്‌ണന്‍ ഒരുകാരണവശാലും ഇരയുടെ പേര് പറയാന്‍ പാടില്ലെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. സംഭവിച്ചത് സംഭവിച്ചു. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സ്‌ത്രീ-പുരുഷ സമത്വമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കാഞ്ചേരി, കളമശേരി വിഷയങ്ങളില്‍ ആരോപണവിധേയര്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്നും സീതാറാം യെച്ചൂരി‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യെച്ചൂരി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

നേരത്തെ സിപിഐഎം പി ബി അംഗം ബൃന്ദ കാരാട്ടും കെ രാധാകൃഷ്‌ണനെ തള്ളിപ്പറഞ്ഞിരുന്നു. രാധാകൃഷ്‌ണന്റെ നടപടി തെറ്റായിരുന്നുവെന്നും ഒരിക്കലും അങ്ങനെ പറയാന‍് പാടില്ലായിരുന്നുവെന്നുമാണ് ബൃന്ദാ കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും; ചികിത്സാ ചെലവ് സർക്കാർ വഹിക്കും, ഡോക്ടർമാർക്ക് അശ്രദ്ധയുണ്ടായെന്ന് കെ കെ ശൈലജ
ആലിന്‍റെ മാതാപിതാക്കളുടെ ത്യാഗത്തെ അഭിനന്ദിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി; ആദരവോടെ യാത്രയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും സല്യൂട്ട്