സിഡ്കോയില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടെന്ന് സി.എ.ജി കണ്ടെത്തി

Published : Nov 07, 2016, 03:38 AM ISTUpdated : Oct 05, 2018, 12:12 AM IST
സിഡ്കോയില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടെന്ന് സി.എ.ജി കണ്ടെത്തി

Synopsis

2015ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം സിഡ്കോയുടെ സഞ്ചിത നഷ്‌ടം 43.05 കോടി രൂപയാണ്. 2013 വരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനം നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയതിന് പിന്നില്‍ വന്‍സാമ്പത്തിക തിരിമറിയുണ്ടെന്നാണ് കണ്ടെത്തല്‍. 164 കോടിയാണ് അധിക ചെലവ്. എഴുതിയുണ്ടാക്കിയ ലാഭക്കണക്കുകളില്‍ പോലും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സി.എ.ജി പറയുന്നു.  അഞ്ച് വര്‍ഷത്തിനിടെ 50 ഓളം പ്രവര്‍ത്തികളാണ് നടത്തിയത്. സിമന്റ് ബ്ലോക്ക് വില്‍പനയില്‍ ആളും പേരമില്ലാത്ത ഒരു എഗ്രിമെന്റ് വഴി മാത്രം നടന്നത് 10 കോടി രൂപയുടെ ഇടപാടാണ്.  ജീവനക്കാര്‍ക്ക് ചട്ടവിരുദ്ധമായി എക്‌സ്ഗ്രേഷ്യാ നല്‍കിയതു വഴി 3.9 കോടിരൂപ നഷ്‌ടമുണ്ടാക്കി. 5.19 കോടിരൂപയുടെ ടെലികോം സിറ്റി ഇടപാടില്‍ പാഴാക്കിയതും ലക്ഷങ്ങളാണ്.

സര്‍ക്കാര്‍ പദ്ധതികള്‍ക്കായാണ് അധിക ചെലലുകള്‍ ഏറെയും. കേരളാ ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്റെ മോഡേണ്‍ റെക്കോര്‍ഡ് റൂം നിര്‍മ്മാണത്തില്‍ ക്രമക്കേട് 2.5 കോടി രൂപയാണ്. ഇ-രേഖാ പദ്ധതിക്ക് ടെണ്ടര്‍ പോലും വിളിച്ചിട്ടില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിലും ആദിവാസി സ്വയം പര്യാപ്ത ഗ്രാമത്തിനും  ചെലവഴിച്ച തുക ലക്ഷ്യം കണ്ടിട്ടില്ലെന്നും സി.എ.ജി വ്യക്തമാക്കുന്നു. ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിലും വന്‍ ക്രമക്കേടാണ് കണ്ടെത്തിയത്. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതില്‍ എ.ഇ.ഡി കംപോണന്റ് വെറും 64 ശതമാനം മാത്രമാണ്. രണ്ടര കോടി നഷ്‌ടം പൊതു ഖജനാവിനുണ്ടായതിന് പുറമെ പദ്ധതി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്ക് പോലും അധിക തുക നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 102 പേജുള്ള റിപ്പോര്‍ട്ടില്‍ പലേടത്തും മാനേജിംഗ് ഡയറക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ പേരും പലവട്ടം പരാമര്‍ശിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി