ശ്യാമപ്രസാദ് കൊലപാതകം:  നാല് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

Published : Jan 20, 2018, 02:18 PM ISTUpdated : Oct 05, 2018, 04:00 AM IST
ശ്യാമപ്രസാദ് കൊലപാതകം:  നാല് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

Synopsis

കണ്ണവം: കൂത്തുപറമ്പില്‍ എബിവിപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ നാല് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.  മുഴുക്കുന്ന് സ്വദേശികളായ ബഷീർ, ഹംസ, അളകാപുരം സ്വദേശി റഹ്മാൻ, കീഴലൂർ സ്വദേശി ഷംസുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. 

വെള്ളിയാഴ്ച വൈകുന്നേരം കാക്കയങ്ങാട് ഗവണ്‍മെന്‍റ് ഐടിഐ വിദ്യാർഥി ശ്യാമപ്രസാദാണ് വെട്ടേറ്റു കൊല്ലപ്പെട്ടത്. കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്.

അതേ സമയം ശ്യാമപ്രസാദിന്‍റെ വധത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി നാളെ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ സമാധാനപരമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ