രാജസ്ഥാനിലെ ആജ്മിറില്‍ 12 മണിക്കൂറിനിടെ ആറ് നവജാത ശിശുക്കള്‍ മരിച്ചു

Published : May 16, 2016, 09:11 AM ISTUpdated : Oct 04, 2018, 11:39 PM IST
രാജസ്ഥാനിലെ ആജ്മിറില്‍ 12 മണിക്കൂറിനിടെ ആറ് നവജാത ശിശുക്കള്‍ മരിച്ചു

Synopsis

മരിച്ച കുഞ്ഞുങ്ങള്‍ അഞ്ചു ദിവസത്തിനു താഴെ പ്രായമുള്ളവരാണ്. ഇവരില്‍ മൂന്നു പേരെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യപ്പെട്ടവരായിരുന്നു എല്ലാ കുഞ്ഞുങ്ങളുമെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ അവരുടെ സ്ഥിതി വളരെ ഗുരുതരമായിരുന്നുവെന്നും ശിശുരോഗ വിഭാഗം തലവന്‍ പ്രഫ. ബി.എസ്. കര്‍ണാവത് പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് എല്ലാവര്‍ക്കും രണ്ടര കിലോഗ്രാമില്‍ താഴെയായിരുന്നു ഭാരമെന്നും അദ്ദേഹം അറിയിച്ചു.

കുഞ്ഞുങ്ങള്‍ മരിച്ച സംഭവം അന്വേഷിക്കുന്നതിനായി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോര്‍ അറിയിച്ചു. നവജാതശിശുക്കളുടെ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് അദ്ദേഹം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് നവജാതശിശുമരണ നിരക്കില്‍ മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം
ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി