
ലണ്ടന്‍: ലണ്ടനിലെ സ്ട്രാറ്റ്ഫോര്‍ഡ് നഗരത്തില്‍ ആസിഡ് ആക്രമണം. ശനിയാഴ്ച്ച വൈകിട്ട് നടന്ന ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക് പറ്റി. ലണ്ടനിലെ പ്രധാന കച്ചവട കേന്ദ്രത്തിന് സമീപമായിരുന്നു ആക്രമണം. കച്ചവട കേന്ദ്രത്തിന് സമീപത്തു നിന്ന ഒരു കൂട്ടം പുരുഷന്‍മാര്‍ ആസിഡ് ചീറ്റുകയായിരുന്നു. എന്നാല്‍ തീവ്രവാദ സംഘങ്ങളല്ല ഇതിന് പിറകിലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 1800 ആസിഡ് ആക്രമണങ്ങളാണ് ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആസിഡ് ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ ഗവണ്‍മെന്‍റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആസിഡ് ആക്രമണം ഒരു തുടര്‍ക്കഥയായി മാറുകയാണ് ലണ്ടനില്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam