ഇടുക്കിയില്‍ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി

Published : Jan 01, 2018, 02:12 PM ISTUpdated : Oct 04, 2018, 07:16 PM IST
ഇടുക്കിയില്‍ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായി

Synopsis

ഇടുക്കി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരനെ കാണാതായതായി പരാതി. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദ്ദ്- രസിതന്‍നിസ ദമ്പതികളുടെ മൂത്തമകന്‍ നവറുദ്ദീന്‍ (6)നെയാണ് ഞായറാഴ്ച ഉച്ചയോടെ കാണാതായത്. സഹോദരന്‍ അഫ്‌സല്‍ അലിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് രാവിലെ കുട്ടിയുമായി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോയിരുന്നു. 

ഉച്ചയോടെ നവരുദ്ദിനെ വീട്ടിലാക്കി നൂറുമുഹമ്മദ്ദ് തൊഴിലാളികള്‍ക്കൊപ്പം വിറകുശേഖരിക്കാന്‍ കാട്ടിലേക്കുംപോയി. വൈകുന്നേരത്തോടെ മടങ്ങിയെത്തിയ നൂർമുഹമ്മദ്   വീട്ടില്‍ കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേത്യത്വത്തില്‍ എസ്.ഐ സി.വി. ലൈജുമോടക്കമുള്ള സംഘം സമീപങ്ങളില്‍ പരിശോധന തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രവാസികൾക്ക് ആശ്വാസമേകാൻ എയർ ഇന്ത്യ, ബോയിങ് 777 പറന്നുയർന്നു; 350 സീറ്റുള്ള വിമാനങ്ങൾ ഗൾഫ് മേഖലയിലെത്തും
പ്രമുഖ നേതാക്കളുടെ മക്കളും മുൻ ബിജെപി നേതാക്കളും പട്ടികയിൽ, അസമിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്