കാഞ്ച ഇലയ്യക്കെതിരെ വീണ്ടും ആക്രമണം

Published : Nov 22, 2017, 09:53 PM ISTUpdated : Oct 05, 2018, 01:11 AM IST
കാഞ്ച ഇലയ്യക്കെതിരെ വീണ്ടും ആക്രമണം

Synopsis

ഹൈദരാബാദ്: എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കാഞ്ച ഇലയ്യക്കെതിരെ വീണ്ടും ആക്രമണം. തെലങ്കാനയിലെ ജോഗിത്യലയിലെ കോടതിയിൽ എത്തിയപ്പോൾ ഇലയ്യക്ക് നേരെ ആര്യ വൈശ്യ സംഘം പ്രവർത്തകർ ചെരിപ്പെറിഞ്ഞു. ഇലയ്യയെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. സമുദായത്തെ അപമാനിക്കുന്ന‘വൈശ്യര്‍ സാമൂഹിക കൊള്ളക്കാര്‍’എന്ന ഇലയ്യയുടെ പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ട് ആര്യ വൈശ്യ സംഘം സമരത്തിലാണ്. 

പുസ്തകത്തിന് എതിരായ കേസിൽ ഹാജരാവാനാണ് കാഞ്ച ഇലയ്യ കോടതിയിൽ എത്തിയത്. നേരത്തെ ആര്യ വൈശ്യ മഹാസഭയുടെ ഭീഷണിയുളള വിജയവാഡയിലെ പൊതുസമ്മേളനത്തില്‍ ഇലയ്യ പങ്കെടുക്കുന്നത് തടയാന്‍ പൊലീസ് അദേഹത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഈയിടെ ആര്യ വൈശ്യ സംഘം പ്രവർത്തകർ അദ്ദേഹത്തിന്‍റെ കാര്‍ തടഞ്ഞ്​ ആക്രമിക്കുകയും ചെയ്തു. എന്നാല്‍ പുസ്തകം നിരോധിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി ചാരപ്പണി, ഇടുക്കി മറയൂരിൽ ഒരാൾ അറസ്റ്റിൽ
65 -ാം വയസിൽ ഡ്രൈവിംഗ് പഠിച്ചു, 9 മുതൽ 6 വരെ ഓട്ടോ ഓടിക്കുന്നു, 600 രൂപ ദിവസ സമ്പാദ്യം; മഹാരാഷ്ട്രയിലെ വൈറൽ മുത്തശ്ശി