
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഉള്ളിയുടെ വില 100 കടന്നു. ചില്ലറ വിൽപനമാർക്കറ്റിൽ 102 രൂപവരെയാണ് ഒരു കിലോ ഉള്ളിക്ക് ഇന്നത്തെ വില. കാരറ്റിന്റെയും ബീൻസിന്റെയും വിലയും ഇരട്ടിയായി.
ദക്ഷിണേന്ത്യക്കാർ കറിക്ക് ഏറ്റവുമധികം ഉപയോഗിക്കുന്ന ചെറിയഉള്ളിയുടെ വില കേട്ടാൽ പൊള്ളും. കിലോക്ക് ശരാശരി 40 രൂപയായിരുന്ന ഉള്ളി വില ഇപ്പോൾ 100 കടന്നു. കഴിഞ്ഞ ഒരാഴ്ചയായയിട്ടാണ് ഇരട്ടിയിലധികം കുതിക്കുന്നത്.,നേരത്തെ സവാളയുടെ വില ഉയന്നപ്പോഴും ഉള്ളി വില ഉയർന്നിരുന്നില്ല.
തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള ഉള്ളിവരവ് വലിയ തോതിൽ കുറഞ്ഞതാണ് വില കൂടാൻ കാരണം. വരൾച്ചകാരണം ഉത്പാദനം കുറഞ്ഞതാണ് കാരണമെന്ന് വ്യാപാരികൾ വിശദികരിക്കുന്നു വില കൂടിയതോടെ വ്യാപാരികൾ ഉള്ളി എടുക്കുന്നതും കുറച്ചു.
ഉള്ളിക്കൊപ്പം. ബീൻസ് ക്യാരറ്റ് എന്നിവയുടെ വിലയും ഇരട്ടിയിലധികമാകുന്നുണ്ട്. ഉള്ളിയുടേതുൾപ്പടെ വില കുതിപ്പ് തടയാൻ അധികാരികളുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam