സ്മാര്‍ട്ട്‌സിറ്റി: തിരുവനന്തപുരത്ത്  ഇന്ന് അഭിപ്രായ വോട്ടെടുപ്പ്

Published : Feb 11, 2017, 09:44 AM ISTUpdated : Oct 05, 2018, 03:47 AM IST
സ്മാര്‍ട്ട്‌സിറ്റി: തിരുവനന്തപുരത്ത്  ഇന്ന് അഭിപ്രായ വോട്ടെടുപ്പ്

Synopsis

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ഫെയ്‌സ്ബുക്ക്, വാട്ടസാപ്പ്, എസ്.എം.എസ് എന്നിവ വഴി വോട്ടിംഗ് നടത്തിയാണ് സ്മാര്‍ട്ട്‌സിറ്റി പ്രദേശങ്ങള്‍ കണ്ടെത്തുക. 

ഇന്ന് കാലത്ത് ഒമ്പതു മണിക്കാണ് നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ പൊതുജനങ്ങള്‍ക്കായി വോട്ടെടുപ്പ് നടത്തുന്നത്. വൈകീട്ട് നാലു വരെ വോട്ട് ചെയ്യാം. കോട്ടണ്‍ഹില്‍സ് സ്‌കൂളിലും മോഡല്‍ സ്‌കൂളിലുമെല്ലാം വിദ്യാര്‍ത്ഥികള്‍ അടക്കം പൊതുജനങ്ങളുടെ വലിയ നിര വോട്ട് ചെയ്യാനെത്തി.

തെരഞ്ഞെടുപ്പിനായി 50 വീതം ഇലക്‌ട്രോണിക്‌വോട്ടിങ്‌യന്ത്രവും ജീവനക്കാരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കും. സ്മാര്‍ട്ട്‌സിറ്റി പദ്ധതികള്‍ നടത്തുന്നതിനായി ഏഴ് ഏരിയകളെ ടെക്‌നിക്കല്‍ കമ്മിറ്റി കണ്ടെത്തി.ഈ ഏരിയകളെ മൂന്നായി മാറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കാനാണ് വോട്ടെടുപ്പ്. നിലവിലുള്ള ഏഴ് മേഖലകളുടെ പേര് പട്ടികയിലുണ്ടാവും. ഇവയില്‍നിന്ന് ഇഷ്ടമുള്ള മൂന്ന് മേഖലകളുടെ പേര് നിര്‍ദേശിക്കാം. ഏറ്റവും കൂടുതല്‍ വോട്ട് നേടിയ മൂന്ന് മേഖലകളിലാണ് പദ്ധതി നടപ്പാക്കുക. ഇവയ്ക്ക് അനുയോജ്യമായ പദ്ധതികള്‍ സ്മാര്‍ട്ട് സിറ്റി കണ്‍സള്‍ട്ടിങ് ഏജന്‍സി തയ്യാറാക്കും. 

13ന് വോട്ടെടടുപ്പ്  ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം നഗരത്തിന് മൊത്തം ബാധകമായ പാന്‍ സിറ്റിയുമായി ബന്ധപ്പെട്ടും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കും.ജലം, ഗാര്‍ഹികം, ഖരമാലിന്യ മാനേജ്‌മെന്റ്, ഗതാഗതം, തൊഴില്‍, ആരോഗ്യം, സുരക്ഷ തുടങ്ങി എട്ടു വിഭാഗങ്ങളിലായി ഇഷ്ടമുള്ള മൂന്ന് വിഷയങ്ങളിലാണ് അഭിപ്രായം സ്വരൂപിക്കുന്നത്.ഇതിനായി പ്രത്യേക സംവിധാനം ഒരുക്കും. മാര്‍ച്ച് 31നകം സ്മാര്‍ട്ട്‌സിറ്റി പ്രപ്പോസല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം.ജനാഭിപ്രായം രൂപീകരിച്ച് പ്രപ്പോസല്‍ തയ്യാറാക്കണമെന്നത് സ്മാര്‍ട്ട്‌സിറ്റി നിയമാവലിയില്‍ പ്രധാനമാണ്. അതിനാലാണ് നഗരസഭ ഇത്തരമൊരു അഭിപ്രായ രൂപീകരണം നടത്തുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി
'പൊട്ടിക്കരഞ്ഞ് ഈ അമ്മ'; 'എന്റെ മകൻ ജീവൻ നഷ്ടപ്പെട്ടു, എനിക്ക് ഇനി ആരുമില്ല, എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാകണം'