വീണ്ടും ചിറക് വിരിച്ച് സ്മാര്‍ട്ട് സിറ്റി; ഇന്ന്  കരാര്‍ ഒപ്പിടും

web desk |  
Published : May 14, 2018, 08:09 AM ISTUpdated : Jun 29, 2018, 04:18 PM IST
വീണ്ടും ചിറക് വിരിച്ച് സ്മാര്‍ട്ട് സിറ്റി; ഇന്ന്  കരാര്‍ ഒപ്പിടും

Synopsis

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഇ ഗ്ലോബലിന് നറുക്കു വീണത്.

തിരുവനന്തപുരം:  സ്മാര്‍ട്ട് സിറ്റി പദ്ധതിയെ ചൊല്ലിയുള്ള ആശങ്കകള്‍ക്കു വിരാമം. പദ്ധതി നടത്തിപ്പ് ചുമതലക്കായി ഐപിഇ ഗ്ലോബലുമായി നഗരസഭ ഇന്ന് കരാര്‍ ഒപ്പിടും.  ടെണ്ടറില്‍ കുറഞ്ഞ തുക മുന്നോട്ട് വെച്ച വാഡിയ ഗ്രൂപ്പ് കരിമ്പട്ടികയില്‍പ്പെട്ടതോടെയാണ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഇ ഗ്ലോബലിന് നറുക്കു വീണത്.

ടെണ്ടറില്‍ ഐപിഇ ഗ്ലോബലായിരുന്നു രണ്ടാമത്തെ കുറഞ്ഞ തുക മുന്നോട്ടു വെച്ചത്. വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടതോടെ നടപടികള്‍ക്ക് വേഗം കൂടി. ഐപിഇ ഗ്ലോബലിന്റെ മുന്‍പരിചയം പദ്ധതിക്ക് മുതല്‍ കൂട്ടാകുമെന്ന് മേയര്‍. ജൂണില്‍ തുടങ്ങാനായിരുന്നു മുന്‍ ധാരണ. 

കരാര്‍ ഒപ്പിടുന്നതോടെ കാലതാമസം കുറയക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. പുതിയ സാഹചര്യത്തില്‍ കരാര്‍ തുക ഉയരാനാണ് സാധ്യത. 2020 ലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കേണ്ടത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശാനാഥിന് 50 വോട്ടുകൾ, ഒരു വോട്ട് അസാധു; തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയർ ചുമതലയേറ്റു, 'വികസിത അനന്തപുരിക്കായി ഒരുമിച്ച് മുന്നേറാം'
ജപ്പാനെ നടുക്കി 'അജ്ഞാത ദ്രാവക' ആക്രമണവും കത്തിക്കുത്തും, 14 പേർക്ക് പരിക്ക്; അക്രമിയെ കീഴടക്കി പൊലീസ്, അന്വേഷണം തുടരുന്നു