ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ കൊച്ചിയിൽ തുടങ്ങി

Published : Jan 11, 2019, 09:43 PM ISTUpdated : Jan 12, 2019, 03:49 PM IST
ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ കൊച്ചിയിൽ തുടങ്ങി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന സ്മാർട്ട് ട്രാവലർ 2019 ന് കൊച്ചിയിൽ തുടക്കമായി. വിദേശ യാത്രകൾക്കുള്ള സാധ്യതകൾ യാത്ര പ്രേമികളെ പരിചയപ്പെടുത്തകയാണ് എക്സ്പോയുടെ ലക്ഷ്യം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേള  കലൂർ രാജ്യാന്തര  സ്റ്റേഡിയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന സ്മാർട്ട് ട്രാവലർ എക്സ്പോ 2019ന് കൊച്ചിയിൽ തുടക്കമായി. വിദേശ യാത്രകൾക്കുള്ള സാധ്യതകൾ യാത്ര പ്രേമികളെ പരിചയപ്പെടുത്തകയാണ് എക്സ്പോയുടെ ലക്ഷ്യം.  മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേള  കലൂർ രാജ്യാന്തര  സ്റ്റേഡിയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

യൂറോപ്പിലേക്കും ഹോളി ലാൻഡിലേക്കും കുറഞ്ഞ ചെലവിൽ യാത്ര, മികച്ച ഓഫറുകൾ, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യയാത്ര, യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള മികച്ച വഴികാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ 2019. ഏത് പാക്കേജ് വേണം, എങ്ങനെ തയ്യാറെടുക്കണം, പണമില്ലെങ്കിലും ടൂർ പോകാനുള്ള യാത്രാലോണുകൾ എവിടെ നിന്നും കിട്ടും, തുടങ്ങി യാത്രാസംബന്ധിയായ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളുമായാണ് ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം എംഎല്‍എ  ഹൈബി ഈഡനാണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. 

കേരളത്തിലെ മികച്ച 16 ട്രാവൽ ഏജൻസികളുമായും സിൽക്ക് എയറുമായും ഒത്തുചേർന്നാണ് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ 3 ദിവസത്തെ എക്സ്പോ നടക്കുക. ജനുവരി 11,12,13 എന്നീ തീയതികളിലാണ് എക്സോ നടതക്കുന്നത്.  യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ല അവസരമാണിത്.  മികച്ച പാക്കേജുകൾ  തെരഞ്ഞെടുക്കാം.  രാവിലെ 10 മുതൽ രാത്രി 8 മണി വരെ പൊതുജനങ്ങൾക്ക് പ്രദർശനത്തിലേക്ക് സൗജന്യ പ്രവേശനമുണ്ട് .

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം