
കൊച്ചി: ലാവ്ലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നത് സിബിഐ വൈകിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയിലാണ് സിബിഐയുടെ മെല്ലെപ്പോക്ക്. ഹൈക്കോടതി വിധി വന്ന് 90 ദിവസത്തിനുള്ളില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കണം. അത്തരത്തില്‍ നോക്കിയാല്‍ ഈ മാസം 21ന് സിബിഐ ഹര്‍ജി നല്‍കണം. എന്നാല്‍ ഈ സമയക്രമം പാലിക്കാന്‍ സാധിക്കില്ലെന്നാണ് സിബിഐ പറയുന്നത്.
എന്നാല്‍ ഈ തീയതിക്ക് ശേഷം ഹര്‍ജി നല്‍കും. ഒപ്പം സമയം വൈകിയതിന് പ്രത്യേക മാപ്പ് അപേക്ഷയും നല്‍കും എന്നാണ് സിബിഐ പറയുന്നത്. ചില നടപടി ക്രമങ്ങള്‍ പാലിക്കാന്‍ വൈകിയതാണ് ഹര്‍ജി നല്‍കുന്നതില്‍ കാലതാമസം നേരിട്ടത് എന്നാണ് സിബിഐ പറയുന്നത്. ഡിലെ കണ്ടീഷന്‍ പെറ്റീഷനായിരിക്കും ഇനി സിബിഐ കോടതിയില്‍ സമര്‍പ്പിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam