
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. എസ്എൻഡിപിയെ സഹായിക്കുന്നവരെയും കൂറ് പുലർത്തുകയും ചെയ്യുന്നവർക്ക് വോട്ട് ചെയ്യണമെന്ന് എസ്.എൻ.ഡി.പി ചെങ്ങന്നൂർ, മാവേലിക്കര യൂണിറ്റുകൾക്ക് വെള്ളാപ്പള്ളി നിർദേശം നൽകി.
യുക്തമായ തീരുമാനം പ്രവർത്തകർ സ്വയം എടുക്കണം. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് ഇൗഴവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും തീരുമാനിക്കും. ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്ലാവരും മോശമല്ലാത്ത പ്രകടനം കാഴ്ച്ച വയ്ക്കും. സമുദായത്തെ സ്നേഹിക്കുന്നവർക്ക് വോട്ട് നൽകാനാണ് യോഗം പ്രവർത്തകരോട് നിർദേശിക്കുന്നത്. മുന്നണികളെ നോക്കി വോട്ട് ചെയ്യാൻ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam