
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നത് സംബന്ധിച്ച് എസ്എന്‍ഡിപി യോഗം നിലപാട് ഇന്ന് പ്രഖ്യാപിക്കും. രാവിലെ പത്തിന് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ഇതുവരെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
ബിഡിജെഎസ് എൻഡിഎയുമായി നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗത്തിന്‍റെ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. എല്‍ഡിഎഫിനാണ് ചെങ്ങന്നൂരില്‍ മുന്‍കൈ എന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചിരുന്നു. പിന്നാലെ എസ്എന്‍ഡിപിയോഗം കൗണ്‍സില്‍ ചേര്‍ന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം എടുക്കേണ്ട രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ മൂന്നംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഉപസമിതി വെള്ളാപ്പള്ളി നടേശന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബിജെപിയെയും എല്‍ഡിഎഫിനെയും പിണക്കാതെ വെള്ളാപ്പള്ളി എങ്ങനെയൊരു തീരുമാനമെടുക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എസ്എന്‍ഡിപി യോഗത്തിന് ചെങ്ങന്നൂരില്‍ വലിയ സ്വാധീനമുണ്ടെന്ന അവകാശവാദമാണ് വെള്ളാപ്പള്ളി നടേശനും ബിഡിജെഎസും ഉന്നയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam