ശബരിമല പ്രതിഷേധം: കൂട്ടഅറസ്റ്റുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Dec 3, 2018, 1:58 PM IST
Highlights

കേസുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടും, വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുമാണ് പൊതുതാല്പര്യ ഹർജി.


കൊച്ചി: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ കൂട്ട അറസ്റ്റുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. കേസുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടും, വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുമാണ് പൊതുതാല്പര്യ ഹർജി.

സെപ്റ്റംബർ 29 മുതൽ വിവിധ ജില്ലകളിൽ നിന്ന് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങൾ ഹാജരാക്കാൻ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തീർഥാടകർക്ക് നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ് സർവീസ് നടത്താൻ അനുമതി ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി കോടതി തള്ളി. 

ഹർജി നൽകിയ ട്രസ്റ്റിന്‍റേതല്ല സർവീസിന് നിർദേശിച്ച ബസ്സുകൾ എന്നതിനാലാണ് കോടതി അനുമതി നൽകാത്തത്. ശബരിമലയുമായി ബന്ധപ്പെട്ട നാൽപതോളം ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. 

click me!