കാസര്‍കോട് നാല് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറിഞ്ഞു തകര്‍ത്തു

By Web DeskFirst Published Apr 16, 2018, 2:14 PM IST
Highlights
  • ഹർത്താലാണെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ 25 പേരെപോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്A

കാസർകോട്: കശ്മീർ അതിർത്തിയിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കാസർകോട്  ജില്ലയിലെ ചിലയിടങ്ങളിൽ നടക്കുന്ന അപ്രഖ്യാപിത ഹർത്താലിൽ നാല് കെ.എസ്.ആർ.ടി.സി .ബസുകൾ കല്ലേറിൽ തകർന്നു.കാസർകോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസുകൾക്കു നേരെയാണ് ആക്രമണമുണ്ടായത് 

കുന്പള,ഉപ്പള.ബന്തിയോട്.ചെർക്കളം.മേൽപറന്പ് എന്നീ സ്ഥലങ്ങളിലാണ് ഹർത്താൽ നടക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ചില സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കടകളും ഭാഗികമായിട്ടാണ് തുറന്നിട്ടുള്ളത്. പലയിടത്തും ഹർത്താലനുകൂലികള്‍ വഴിയാത്രക്കാരുമായും വ്യാപാരികളുമായും വാക്കേറ്റം നടത്തി.

ഹർത്താലാണെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ 25 പേരെപോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹർത്താല്‍ ആഹ്വാനം ചെയ്തവർ അക്രമം നടത്താൻ ശ്രമിക്കുന്നതിനിടെ ഇവരുടെ ബൈക്കുകളും രണ്ട് ഓട്ടോറിക്ഷകളുംകളും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള സന്ദേശം പ്രചരിക്കുന്നുണ്ട്. ചിലര്‍ വോയ്സ് മെസേജായും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇവരില്‍ ചിലരെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടേയോ പിന്തുണയില്ലാതെയുള്ള ജനകീയ ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും സോഷ്യല്‍ മീഡിയയുടെ ശക്തി  കാണിച്ചു കൊടുക്കണമെന്നുമാണ് വ്യാജ സന്ദേശത്തില്‍ പറയുന്നത്. ഹർത്താല്‍ ആഹ്വാനം പ്രചരിപ്പിച്ച നാലുപേരെ കാസർകേട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം കൃത്യമായ നേതൃത്വം ഇല്ലാത്ത ഇത്തരം സോഷ്യല്‍മീഡിയ സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പോലീസിന്‍റെ തീരുമാനം. എന്തെങ്കിലും കാരണം പറഞ്ഞ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജനജീവിതം സ്തംഭിപ്പിച്ച് സമരം നടത്താന്‍ അവസരമൊരുക്കുന്നത് കടുത്ത അരക്ഷിതാവസ്ഥയാവും സൃഷ്ടിക്കുകയെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. 

click me!