ഗവര്‍ണറായിട്ടും കുമ്മനത്തെ വിടാതെ ട്രോളന്‍മാര്‍ ; കുമ്മനത്തെ 'ട്രോളി' മണിയാശാനും

Web Desk |  
Published : May 26, 2018, 12:21 PM ISTUpdated : Jun 29, 2018, 04:27 PM IST
ഗവര്‍ണറായിട്ടും കുമ്മനത്തെ വിടാതെ ട്രോളന്‍മാര്‍  ; കുമ്മനത്തെ 'ട്രോളി' മണിയാശാനും

Synopsis

കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ പരിഹാസവുമായി മണിയാശാനും

സാമൂഹ്യമാധ്യമങ്ങളില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ട്രോളിന് വിധേയനായിട്ടുള്ള നേതാവാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശഖരന്‍. കൊച്ചി മെട്രോയിലെ യാത്രയടക്കം വലിയ ട്രോളുകളായി ട്രോളന്മാര്‍ ആഘോഷിച്ചു. കുമ്മത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള തീരുമാനത്തിന് പിന്നാലെ കൊച്ചി മെട്രോയിലെ യാത്രയടക്കമുള്ളവ വീണ്ടും ട്രോളുകളായി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

‍മന്ത്രി എംഎം മണിയടക്കം കുമ്മനത്തെ ട്രോളി രംഗത്ത് വന്നു. 'ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല, മിസോറാമിൽ പോയി വിശ്രമിച്ചോ മക്കളെ' എന്നായിരുന്നു ഗവര്‍ണര്‍ നിയമനം സംബന്ധിച്ച വാര്‍ത്തക്ക് പിന്നാലെ മണിയാശാന്‍ ഫേസ്ബുക്കിലൂടെ കുമ്മനത്തെ ട്രോളിയത്.  പോസ്റ്റിന് താഴെ ആശാനേ നമുക്ക് ഒരു ട്രോൾ പേജ് തുടങ്ങാം... ആശാൻ അഡ്മിൻ... ഞാൻ ശിഷ്യൻ എന്ന് കമന്‍റിട്ട യുവാവിന് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഒന്ന് പോയേടാ ഉവ്വേ എന്നും മണിയാശാന്‍ കമന്‍റിട്ടിരുന്നു. മണിയാശാന്‍റെ സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുത്തു.

കൊച്ചി മെട്രോ ഉദ്ഘാടനത്തിനു പ്രധാനമന്ത്രിയോടൊപ്പം കുമ്മനം ക്ഷണിക്കാതെ കയറിയെന്ന ആരോപണമാണ് ട്രോളന്‍മാര്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. മിസോറമിലേക്ക് ടിക്കറ്റ് ഇല്ലാതെ യാത്ര, മിസോറമിലെ സർവീസ് ബസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന കുമ്മനം എന്നിങ്ങനെ ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ നിറയെ.

അതേസമയം മാധ്യമപ്രവര്‍ത്തകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന കുമ്മനത്തിന്‍റെ ആദ്യകാലജീവിതമടക്കം ചൂണ്ടിക്കാട്ടി ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.മിസോറമിലേക്ക് ടിക്കറ്റ് ഇല്ലാതെ യാത്ര, മിസോറമിലെ സർവീസ് ബസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന കുമ്മനം എന്നിങ്ങനെ ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ നിറയെ.

അതേസമയം മാധ്യമപ്രവര്‍ത്തകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്ന കുമ്മനത്തിന്‍റെ ആദ്യകാലജീവിതമടക്കം ചൂണ്ടിക്കാട്ടി ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി