സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സോളാര്‍ കേസിലെ മുന്‍ അന്വേഷണ സംഘം

Published : Oct 18, 2017, 10:13 AM ISTUpdated : Oct 04, 2018, 04:51 PM IST
സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍  സോളാര്‍ കേസിലെ മുന്‍ അന്വേഷണ സംഘം

Synopsis

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടികൾക്കെതിരെ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തു നൽകും. സ്ഥലമാറ്റ നടപടിക്ക് നിയമസാധുത ഇല്ലെന്നും തങ്ങൾക്കു പറയാനുള്ളത് കമ്മീഷൻ കേട്ടില്ലെന്നും ഉദ്യോഗസ്ഥർ കത്തിൽ ചൂണ്ടിക്കാട്ടുമെന്നാണ് സൂചന.

അതേസമയം സർക്കാർ നടപടികൾക്കെതിരെ ഡിജിപി എ. ഹേമചന്ദ്രരൻ പോലീസ് മേധാവിക്കും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കും കത്തു നൽകിയിരുന്നു. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാമെന്നും നടപടികൾ നേരിടാൻ തയാറാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്.

സോളാർ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'അഭിഭാഷക കോടതിയിൽ വരാറില്ല, വന്നാലും ഉറക്കമാണ് പതിവ്'; അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ വിചാരണക്കോടതി
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്; മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോയെന്ന് രാഹുൽ ഈശ്വര്‍