
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ക്രിമനല്‍ കേസെടുക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് യുഡിഎഫ്.വേങ്ങര ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന സമയത്ത് തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. അന്വേഷണ ഉദ്യോഗസ്ഥരെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. അന്വേഷണ കമ്മീഷന് മുമ്പില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും താന്‍ സ്വാധീനിക്കാന്‍
ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല. പ്രഖ്യാപനം രാഷ്ട്രീയപ്രേരിതമെന്നും തിരുവഞ്ചൂര്‍.
പി.കെ കുഞ്ഞാലിക്കുട്ടി
തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടി. വേങ്ങരയിലെ വോട്ടര്‍മാരെ ഇത് സ്വാധീനിക്കില്ല. ഇന്നത്തെ ദിവസം തന്നെ സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രഖ്യാപനം നടത്താന്‍ തെരഞ്ഞടുത്തതില്‍ രാഷ്ട്രീയപ്രേരിതമാണ് കടുത്ത നടപടിയായെ വോട്ടര്‍മാര്‍ വിലയിരുത്തു. സര്‍ക്കാര്‍ നടപടിക്കെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കും.
രമേശ് ചെന്നിത്തല
തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് രാഷ്ട്രീയപ്രേരിതമാണ്. കൂട്ടമായി കേസ് എടുക്കുക എന്നത് അസാധാരണമായ കാര്യമാണ്. ഇതിന്‍റെ രാഷ്ട്രീയം എന്തെന്ന് ജനങ്ങള്‍ക്ക് മനസസിലാകും.
കെ. മുരളീധരന്‍
സോളാറുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. അന്വേഷണത്തെ ഭയപ്പെടുന്നില്ല. എന്നാൽ സർക്കാരിന്‍റെ കാലാവധി പൂർത്തിയാക്കുന്നത് വരെ ഇതിന്‍റെ പേരിൽ കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്‍റെ നിഴലിൽ നിർത്താമെന്ന് വ്യാമോഹിക്കരുത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam