മുഖ്യമന്ത്രിയെ വീണ്ടും സോളാര്‍ കമ്മീഷന്‍ വിസ്‌തരിക്കണമെന്ന് ആവശ്യം

anuraj a |  
Published : Apr 11, 2016, 05:02 PM ISTUpdated : Oct 04, 2018, 04:24 PM IST
മുഖ്യമന്ത്രിയെ വീണ്ടും സോളാര്‍ കമ്മീഷന്‍ വിസ്‌തരിക്കണമെന്ന് ആവശ്യം

Synopsis

കൊച്ചി: മുഖ്യമന്ത്രിക്ക് സോളാര്‍ കമ്മീഷന്റെ നോട്ടീസ്. മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. ഫെനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. സോളാര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി നല്‍കിയ മൊഴി കളവാണെന്ന് കാട്ടിയാണ് വീണ്ടും വിസ്തരിക്കണമെന്ന് ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടത്. കമ്മീഷന് മുന്നില്‍ ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും, ഫെനിയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മൊഴി നല്‍കിയിരുന്നു. സോളാര്‍ കമ്മീഷന്‍ പിന്നീട് ഫെനി ബാലകൃഷ്ണന്റെ ഫോണ്‍രേഖകള്‍ പരിശോധിക്കുകയും, മുഖ്യമന്ത്രിയുടെ ഫോണിലേക്ക് നാല് തവണ വിളിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. കമ്മീഷന് മുന്നില്‍ ഫെനി ഇത് സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നല്‍കിയ മൊഴി കളവാണെന്ന് ലോയേഴ്‌സ് യൂണിയന്‍ വാദിക്കുന്നത്.

ഈ മാസം 26ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സോളാര്‍ കേസിലെ സാക്ഷികളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ വിസ്താരം ഇനി മെയ് 16ന് ശേഷമേ ഉണ്ടാകൂ. അതേസമയം പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം മറ്റുള്ളവരുടെ വിസ്താരം തുടരാനും കമ്മീഷന്‍ തീരൂമാനിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു, വീഴ്ചകൾ അനുവദിക്കില്ല; പരിശോധനയ്ക്ക് ആർഡിഒക്ക് ചുമതലയെന്നും ശിവൻകുട്ടി
പൊങ്കാലയ്ക്ക് ശേഷം പലയിടത്തും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്ന് മന്ത്രി; കാര്യങ്ങൾ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞെന്ന് മേയർ