സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍

By Web DeskFirst Published Nov 9, 2017, 9:11 AM IST
Highlights

തിരുവനന്തപുരം: സോളാര്‍ ജുഡിഷ്യൽ കമ്മിഷൻ റിപ്പോര്‍ട്ടില്‍ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. കെ എന്‍ എഖാദര്‍ എംഎല്‍എയുടെ സത്യപ്രജ്ഞക്ക് ശേഷം മന്ത്രി തചോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടയിലായിരുന്നു മുഖ്യമന്ത്രി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്. ഇപ്പോള്‍ തുടര്‍നടപടികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുകയാണ്.

ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. സോളാർ വിഷയത്തിൽ സഭയിൽ ഇന്ന് ചർച്ചയുണ്ടാകില്ല . റിപ്പോർട്ടിന്റെ പകർപ്പ് നിയമസഭാംഗങ്ങൾക്ക് നൽകും .

തോമസ് ചാണ്ടി വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം ആവശ്യപ്പെട്ടേക്കും. മന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കും എന്നാണ് പ്രതിപക്ഷം ഉന്നയിക്കുക. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശൻ എംഎൽഎ നോട്ടീസ്‍ നല്‍കുമ്പോള്‍ സര്‍ക്കാരിന്‍റെ മേല്‍ക്കൈ നഷ്ടമാകുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ. യുഡിഎഫിന്‍റെ ആത്മവിശ്വാസം തകർക്കാനാകില്ലെന്ന് ചെന്നിത്തലയും റിപ്പോർട്ട് സഭയിൽ വച്ചശേഷം പ്രതികരിക്കാമെന്ന് ഉമ്മൻചാണ്ടിയും ഇന്നു രാവിലെ മാധ്യമങ്ങളോടു പറഞ്ഞു.  


സോളാർ തട്ടിപ്പിൽ ഓരോ കേസിലും പ്രത്യേക അന്വേഷണം നടത്താതെ പൊതു അന്വേഷണത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സരിതയുടെ പീഡനപരാതിയിൽ ഉടൻ കേസെടുക്കേണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

 

click me!