ജനയുഗത്തിൽ തോമസ് ചാണ്ടിയുടെ പരസ്യം

Published : Nov 09, 2017, 08:42 AM ISTUpdated : Oct 04, 2018, 07:13 PM IST
ജനയുഗത്തിൽ തോമസ് ചാണ്ടിയുടെ പരസ്യം

Synopsis

തിരുവനന്തപുരം: സിപിഐയുടെ മുഖപത്രം ജനയുഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പരസ്യം. മന്ത്രിക്കെതിരായ ആരോപണങ്ങൾ തള്ളിയാണ് പരസ്യം . ചാണ്ടിയുടെ കായൽ കയ്യേറ്റം ന്യായീകരിക്കുന്ന പരസ്യം വാട്ടർവേൾഡ് ടൂറിസം കന്പനിയുടെ പേരിലാണ്. തോമസ് ചാണ്ടിക്കും വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കും എതിരെ ഉയർന്ന ആരോപണങ്ങൾക്ക് മാനേജിങ് ഡയറക്ടർ മാത്യു ജോസഫാണ് വിശദീകരണം എഴുതിയിരിക്കുന്നത്.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞിട്ടും മന്ത്രിയെ സ്വഭാവഹത്യ നടത്താനുള്ള ഹീനശ്രമമാണു ചില മാധ്യമങ്ങൾ നടത്തുന്നതെന്നും ഒരിഞ്ചുപോലും ഭൂമി കയ്യേറിയതായി ആലപ്പുഴ കലക്ടർ നൽകിയ റിപ്പോർട്ടിൽ ഇല്ലെന്നും പരസ്യം പറയുന്നു. കമ്പനിക്ക് നേരിട്ടു ബന്ധമില്ലാത്ത പല കാര്യങ്ങളും കമ്പനിയുടെ തലയിൽ വയ്ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പരസ്യം ആരോപിക്കുന്നു.

വിവാദത്തില്‍ സിപിഐ നേതാക്കളും മന്ത്രിയും തമ്മിലുള്ള ഭിന്നതക്കിടയിലാണ് പാര്‍ട്ടി പത്രത്തില്‍ പരസ്യം വാങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എല്‍ഡിഎഫ് നടത്തിയ ജനജാഗ്രതാ യാത്രയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്