നാസിക്കിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബന്ധുക്കൾ

By Web DeskFirst Published Mar 3, 2017, 11:06 PM IST
Highlights

മഹാരാഷ്ട്രയിലെ നാസിക്കിൽ ദുരൂഹ സാഹചര്യത്തിൽ  മരിച്ച സൈനികൻ റോയിമാത്യുവിന്റെ  മൃതദേഹത്തോട് അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അധികൃതർ തിരിഞ്ഞുനോക്കാതെ ഒരു മണിക്കൂറോളം ട്രോളിയിൽ അനാഥമായി കിടത്തി. റോയിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോ‍ർട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യം സൈനികർ നിഷേധിച്ചത്  പ്രതിഷേധത്തിനിടയാക്കി. തർക്കങ്ങള്‍ക്കൊടുവിൽ  മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടത്തിനായി സൈന്യം വിട്ടുനൽകി.

നാസിക്കിലെ റോക്കറ്റ് റെജിമെന്രിലെ സൈനികനായിരുന്ന റോയ് മാത്യുവിന്രെ മരണത്തിൽ തുടക്കം മുതൽ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനങ്ങള്‍ തുറന്നുപറഞ്ഞതിനെ പിന്നാലെയാണ് റോയിയുടെ കാണാതാകുന്നത്. പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി് സൈനിക വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ റോയിയുടെ മൃതദേഹം ജെറ്റ് എയർവേ്സിന്രെ  വിമാനത്തിത്തൽ തിരുവനന്തപുരത്ത് എത്തിച്ചു. പാങ്ങോട് നിന്നുള്ള സൈനിക ക്യാമ്പിലെ  ഉദ്യോഗസ്ഥരുംസ്ഥലത്തുണ്ടാിരുന്നു. ഒൻപത് മണിയോടെ പുറത്തെത്തിച്ച മൃതദേഹം ഒരു മണിക്കൂർ ട്രോളിയിൽ കിടന്നു. മൃതദേഹം ഏറ്റുവാങ്ങാനോ ആംബുലൻസിൽ കയറ്റാനോ സൈന്യം തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപിച്ചു.

മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പക്ഷെ ഉന്നതഉദ്യോഗസ്ഥരുടെ അനുമതിയില്ലെന്ന പറഞ്ഞ് പോസ്റ്റുമോ‍ട്ടത്തിന് മൃതദേഹം വിട്ടുനൽകാൻ സൈനികർ   തയ്യാറായില്ല. പിന്നീട് റോയിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

സ്ഥലത്തുണ്ടായിരുന്ന സൈനികർ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം മൃതദേഹം ആംബലൻസിൽ കയറ്റി. മെഡിക്കൽകോള് ആളുത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയിൽ വച്ചും സൈനികർ വാഹനം തടഞ്ഞു. പിന്നീട് ഉന്നതപൊലീസുദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് മൃതദേഹം മോർച്ചറയിലെത്തിച്ചു. സബ് കളക്ടറുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് പൂത്തിയാക്കി മൃതദേഹം വീണ്ടും പോസ്റ്റുമോ‍ട്ടം നടത്തി.

 

click me!