വൈദികന്‍റെ ബലാത്സംഗം; പ്രതികളുടെ അറസ്റ്റ് ഇന്ന്

Published : Mar 03, 2017, 08:07 PM ISTUpdated : Oct 05, 2018, 02:54 AM IST
വൈദികന്‍റെ ബലാത്സംഗം; പ്രതികളുടെ അറസ്റ്റ് ഇന്ന്

Synopsis

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് കന്യാസ്ത്രീകളും ഒരു ഡോക്ടറുമടക്കം ആറ് പേരെക്കൂടി പൊലീസ് കഴിഞ്ഞദിവസം പ്രതി ചേര്‍ത്തിരുന്നു.

പ്രസവം മറച്ചുവെച്ച ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അഗതിമന്ദിരത്തിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസവവിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരം കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിക്കെതിരെയും വൈത്തിരിയിലെ അഗതിമന്ദിരത്തിനെതിരെയുമാണ് കേസ് .സംഭവത്തില്‍ വയനാട് ശിശുക്ഷേമസമിതിയും വീഴ്ച വരുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിരുന്നു.

വൈദികന്‍റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജനിച്ച നവജാതശിശുവിനെ വയനാട്ടിലെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചത് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും തടയാനായുള്ള മുഴുവന്‍ നിയമങ്ങളെയും ലഘിച്ചുകൊണ്ടായിരുന്നു. ഈ നിയമലംഘനത്തിന് സംരക്ഷണം നടത്തിയയ് ചൈല്‍ഡ് വെല്‍ഫയര് കമ്മിറ്റിതന്നെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രൂപതയിലെ പുരോഹിതനും കന്യസ്ത്രീയുമാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങള്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്